in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

മരപ്പാഴുകൾ; ഇനിയും അവർ എന്തിനാണ് ടീമിൽ?; ഇന്ത്യയുടെ വിജയത്തിനിടയിലും വിമർശനമേറ്റ് വാങ്ങി രണ്ട് താരങ്ങൾ

ഹൈദരബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് ഇന്ത്യയെ ഇംഗ്ലീഷ് പട പരാജയപ്പെടുത്തിയത്. വിശാഖ പട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ 106 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര സമനിലയിലേക്ക് എത്തിച്ചെങ്കിലും ഇന്ത്യൻ നിരയിൽ രണ്ട് താരങ്ങൾ വിമർശനമേറ്റ് വാങ്ങുകയാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച് ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചിരിക്കുകയാണ്. പരമ്പരയിൽ ഇനി 3 മത്സരങ്ങളാണ് ബാക്കിയുള്ളത്. സ്വന്തം നാട്ടിൽ പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള 3 ടെസ്റ്റുകളും നിർണായകമാണ്.

ഹൈദരബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് ഇന്ത്യയെ ഇംഗ്ലീഷ് പട പരാജയപ്പെടുത്തിയത്. വിശാഖ പട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ 106 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര സമനിലയിലേക്ക് എത്തിച്ചെങ്കിലും ഇന്ത്യൻ നിരയിൽ രണ്ട് താരങ്ങൾ വിമർശനമേറ്റ് വാങ്ങുകയാണ്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരതാണ് വിമര്ശനമേറ്റ് വാങ്ങുന്ന താരങ്ങളിൽ ഒന്നാമൻ. ഇന്ത്യക്കായി 7 മത്സരങ്ങൾ കളിച്ച ഭരത് ആകെ നേടിയത് 221 റൺസാണ്. ഒരു അർദ്ധ സെഞ്ചുറി പോലും നേടാനാവാത്ത താരത്തിന്റെ ശരാശരി 20.09 മാത്രമാണ്. ബാറ്റിങ്ങിൽ മാത്രമല്ല, കീപ്പിങ്ങിലും അത്ര കേമനല്ല ഭരത്. ഇന്ത്യക്ക് ഇനി നിർണായക മത്സരങ്ങൾ വരാനിരിക്കെ ഭരത് ടീമിൽ ഇനിയും വേണമോ എന്ന ചോദ്യമാണ് ആരാധർ ഉന്നയിക്കുന്നത്.

വിമര്ശനമേറ്റ് വാങ്ങുന്ന രണ്ടാമത്തെ താരം ബൗളർ മുകേഷ് കുമാറാണ്. രണ്ടാം ടെസ്റ്റിൽ അവസരം കിട്ടിയ താരത്തിന് ആകെ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ജസ്പ്രീത് ബുംറ മികച്ച പ്രകടനം നടത്തിയ ട്രാക്കിലാണ് മറ്റൊരു പേസ് ബൗളറായ മുകേഷിന് തിളങ്ങാനാവാത്തത്. കൂടാതെ ടെസ്റ്റിലും താരത്തിന്റെ ഇക്കോണമി വളരെ മോശമായതും ആരാധകരെ ചൊടിപ്പിക്കുന്നു.

പരമ്പരയിൽ ഇനിയും നിർണായകമായ 3 മത്സരങ്ങൾ ബാക്കി നിൽക്കെ മോശം ഫോമിലുള്ള താരങ്ങൾക്ക് പകരം പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്നും അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയാവുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ബ്ലാസ്റ്റേഴ്‌സ് വിളിച്ചപ്പോൾ എന്നാ അടിക്കുറിപോടെ ഒരു ട്വീറ്റ് പോസ്റ്റ്‌ ചെയ്തു പ്രിയപ്പെട്ട ഹോസു..

ഇന്ത്യൻ ഫുട്ബോളിന് ഇനി ഉത്സവ കാലം പ്രഖ്യാപനം നടത്തി AIFF