കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് ഹോസു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അനേകം മത്സരങ്ങൾ വിജയിപ്പിച്ച അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഹൃദയത്തിലേറ്റി കഴിഞ്ഞതാണ്.ഹോസുട്ടൻ എന്നാ പ്രിയ പേരു നൽകി അദ്ദേഹത്തെ ആഘോഷിച്ചതാണ്. പല തവണ ബ്ലാസ്റ്റേഴ്‌സിലേക്ക് താരം തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹം അദ്ദേഹം തന്റെ പല പോസ്റ്റുകളിലും അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റ് താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തിരിക്കുകയാണ്.2017 ജനുവരി 10 ന്ന് ഐ എസ് എൽ ഇട്ട ഒരു ട്വീറ്റാണ് ഇത്. ഈ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് ഹോസു തന്റെ ബ്ലാസ്റ്റേഴ്‌സ് സ്നേഹം ഒരിക്കൽ കൂടി വെളിവാക്കിയത്.
2016 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരിക്കൽ പോലും നിരാശപെടാത്തത ഹോസു എന്നാണ് ഈ ട്വീറ്റ്റിന്റെ ഉള്ളടക്കം. ഹോസു ഇപ്പോൾ ഇത്തരത്തിൽ ഒരു ട്വീറ്റ് ഇട്ടത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഹോസു തിരിച്ചു വരുമോ എന്നാ ചിന്തയിലാണ്. എന്നാൽ ഇതിന് സാധ്യതകൾ വളരെ കുറവാണ്.