ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മത്സരത്തിൽ തങ്ങളുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ് സിയെയാണ് നേരിടുന്നത്. ഫെബ്രുവരി 12നാണ് കേരള ബ്ലാസ്റ്റേഴ്സ് VS പഞ്ചാബ് മത്സരം അരങ്ങേറുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചിടത്തോളം ഈ സീസൺ വളരെയധികം നിർഭാഗ്യകരമായിരുന്നു, സീസൺ ആരംഭിച്ചു പാതിവഴി പിന്നീടവെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് നിരവധി സൂപ്പർ താരങ്ങളെയാണ്. ജോഷുവ, അഡ്രിയാൻ ലൂണ, പെപ്ര തുടങ്ങി നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിക്ക് വേട്ടയാടി.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ചില റൂമറുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരമായ ദിമിത്രിയോസിന് ചെറിയ മസിൽ പരിക്കുണ്ടെന്നും താരം ഉടനെ തന്നെ റിക്കവറി ആകുമെന്നുമാണ്. എന്നാൽ ഈയൊരു വാർത്ത എത്രത്തോളം സത്യമാണെന്ന് പറയാനാവില്ല, പൂർണമായും ഇത് വിശ്വസിക്കാനുമാവില്ല.
എന്തായാലും അടുത്ത മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ. പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരം കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ മാസം രണ്ട് മത്സരങ്ങൾ കൂടിയുണ്ട്.