പ്രായം വെറും ആക്കം മാത്രമെന്ന് തെളിയിച്ച് ധോണി. വാങ്കഡേയിൽ നടക്കുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിൽ അവസാന ഓവറിൽ മുംബൈ നായകൻ ഹർദിക് പാണ്ട്യയെ ധോണി സികസർ പറത്തിയത് തുടർച്ചയായ 3 തവണ.
അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20* റണ്‍സ് എടുത്തു.
അതെ സമയം മത്സരത്തിൽ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടക്കം അത്ര നന്നായിരുന്നില്ല.ഓപ്പണറുടെ റോളില്‍ ഇറങ്ങി 8 പന്തില്‍ അഞ്ച് റണ്‍സെടുത്ത് നില്‍ക്കേ അജിങ്ക്യ രഹാനെയെ ജെറാള്‍ഡ് കോര്‍ട്‌സ്യയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.
ശേഷം രചിന്‍ രവീന്ദ്ര- റുതുരാജ് ഗെയ്‌ക്‌വാദ് കൂട്ടുകെട്ട് കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ പവര്‍പ്ലേയില്‍ 48-1ലെത്തിച്ചു. എട്ടാം ഓവറില്‍ രചിനെ (16 പന്തില്‍ 21) സ്‌പിന്നര്‍ ശ്രേയാസ് ഗോപാല്‍ പുറത്താക്കി.എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്‌ക്‌വാദ്- ശിവം ദുബെ സഖ്യം തകര്‍ത്തടിച്ച് ചെന്നൈയെ 15 ഓവറില്‍ 149-2 റണ്‍സ് എന്ന ശക്തമായ നിലയിലാക്കി.