in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഉറപ്പിക്കാം; ചാമ്പ്യൻ താരം ബ്ലാസ്റ്റേഴ്സിലെത്തും

മൊഹമ്മദൻസിന്റെ ഐ ലീഗ് കിരീട നേട്ടത്തിൽ ബ്ലാസ്റ്റേഴ്സിനും ഏറെ സന്തോഷിക്കാനുണ്ട്. കാരണം ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ വ്യവസ്ഥയിൽ പോയ യുവതാരം ബികാഷ് സിംഗ് മൊഹമ്മദന്സിന്റെ കിരീട നേട്ടത്തിൽ ഏറെ പങ്ക് വഹിച്ച താരമാണ്.

kbfc logo

ഇത്തവണത്തെ ഐ ലീഗ് കിരീട ജേതാക്കളാണ് മൊഹമ്മദൻസ് എസ്സി. ഐ ലീഗ് സീസണിൽ കളിച്ച 24 കളികളിൽ ആകെ രണ്ടെണ്ണം മാത്രം പരാജയപ്പെട്ടാണ് മൊഹമ്മദൻസ് ഐഎസ്എല്ലിലെത്തുന്നത്. അതിനാൽ മൊഹമ്മദൻസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ളവർക്ക് ഒരു ഭീഷണിയാണ്.

മൊഹമ്മദൻസിന്റെ ഐ ലീഗ് കിരീട നേട്ടത്തിൽ ബ്ലാസ്റ്റേഴ്സിനും ഏറെ സന്തോഷിക്കാനുണ്ട്. കാരണം ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ വ്യവസ്ഥയിൽ പോയ യുവതാരം ബികാഷ് സിംഗ് മൊഹമ്മദന്സിന്റെ കിരീട നേട്ടത്തിൽ ഏറെ പങ്ക് വഹിച്ച താരമാണ്.

ഈ ഐ ലീഗ് സീസണിൽ മൊഹമ്മദന്സിന് വേണ്ടി 21 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം രണ്ട് ഗോളും 3 അസിസ്റ്റും നേടിയിരുന്നു. ഗോളുകളും അസിസ്റ്റും നേടി എന്നതിലുപരി മൊഹമ്മദന്സിന്റെ ഐ ലീഗ് പോരാട്ടത്തിൽ നിർണായക പങ്കും ഈ താരം വഹിച്ചിരുന്നു.

മുന്നേറ്റ നിരയിൽ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനം അലട്ടുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ബികാശിനെ സ്‌ക്വാഡിലേക്ക് തിരിച്ച് വിളിക്കുമെന്നുറപ്പാണ്. കാരണം മുന്നേറ്റ നിരയിൽ ഏത് പൊസിഷനും കൈ കാര്യം ചെയ്യുന്ന താരമാണ് ബികാഷ്.

ലെഫ്റ്റ് വിങ്ങർ, റൈറ്റ് വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ തുടങ്ങിയ പൊസിഷനുകൾ മികച്ച രീതിയിൽ കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ബികാഷ് എന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ അടുത്ത സീസണിൽ ടീമിലെടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടാതെ ക്ലബിനോട് കരാർ പുതുക്കാൻ വിസമ്മതിച്ച മലയാളി താരം രാഹുൽ കെപിയ്ക്ക് മികച്ച പകരക്കാരൻ കൂടിയാവും ബികാഷ്.

ഫിനിഷർ ഡാ; ഹർദിക്കിനെ ഹാട്രിക്ക് സിക്സർ പായിച്ച് ധോണി; വീഡിയോ കാണാം

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; സസ്പെന്ഷന് മൂലം സൂപ്പർ താരം പ്ലേ ഓഫ്‌ കളിക്കില്ല…