in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി😭; സസ്പെന്ഷന് മൂലം സൂപ്പർ താരം പ്ലേ ഓഫ്‌ കളിക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2023-24 സീസണിലെ കഷ്ടകാലം അവസാനിക്കുന്നില്ല എന്ന് തന്നെ പറയണം. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ പരിക്കു മൂലവും സസ്പെൻഷൻ മൂലവും ഒട്ടനവധി നഷ്ടമാണ് വന്നിരിക്കുന്നത്.

ഇപ്പോളിതാ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചേടത്തോളം മറ്റൊരു സങ്കടകരമായ വാർത്ത കൂടി പുറത്ത് വരുക്കയാണ്. പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് താരം നവോച്ച സിംഗിന് പ്ലേ ഓഫ്‌ മത്സരം കളിക്കാൻ കഴിയില്ല.

ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിൽ നവോച്ച ചുവപ്പുകാർഡ് കണ്ടിരുന്നു. ഇതിനെ തുടർന്ന് AIFF അച്ചടക്ക കമ്മിറ്റി താരത്തിന് മൂന്നു മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ നോർത്ത് ഈസ്റ്റ്‌, ഹൈദരാബാദ് മത്സരങ്ങളിൽ താരം കളിക്കാഞ്ഞത്.

സസ്പെൻഷൻ പുറമെ ഇരുപതിനായിരം രൂപയുടെ പിഴയും AIFF അച്ചടക്ക കമ്മിറ്റി താരത്തിന്റെ മുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് താരത്തിന് പ്ലേ ഓഫ്‌ മത്സരത്തിൽ കളിക്കാൻ കഴിയാത്തത്.

ഏപ്രിൽ 19ന് നടക്കുന്ന പ്ലേ ഓഫ്‌ മത്സരത്തിൽ കരുത്തന്മാരായ ഒഡിഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ഉറപ്പിക്കാം; ചാമ്പ്യൻ താരം ബ്ലാസ്റ്റേഴ്സിലെത്തും

ഇന്ന് ഉഗ്രൻ പോരാട്ടം, ഒരിക്കലും മിസ് ചെയ്യരുത് ഇന്നത്തെ മത്സരം👀🔥