in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പുതിയ ശിഷ്യനെത്തിയപ്പോൾ ധോണിയുടെ പഴയ ശിഷ്യൻ പടിക്ക് പുറത്തായി

ധോണിയുടെ വാത്സല്യ ശിഷ്യൻ എന്ന ടാഗ് ലൈൻ തന്നെയായിരുന്നു തുഷാറിനെ കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ പതിവായി കാണാൻ കാരണം. ഇടയ്ക്ക് വിക്കറ്റ് വീഴ്ത്താറുണ്ടെങ്കിലും റൺസ് വിട്ട് കൊടുക്കുന്നതിൽ യാതൊരു പിശുക്കും തുഷാർ കാണിക്കാറില്ല. എന്നിട്ടും കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ താരം സ്ഥിര സാന്നിധ്യമാവാൻ കാരണം ധോണി താരത്തിലർപ്പിച്ച വിശ്വാസം തന്നെയിരുന്നു.

തുഷാർ ദേശ്പാണ്ഡെ. ശരാശരി ബൗളർ എന്നതിനപ്പുറം ഇത് വരെ ഒരു എക്സ്ട്രാ ഓർഡിനറി പെർഫോമർ എന്ന് പറയുന്ന തരത്തിലുള്ള പ്രകടനമൊന്നും ഇത് വരെ തുഷാറിൽ നിന്ന് ആരാധകർ കണ്ടിട്ടില്ല. എങ്കിലും കഴിഞ്ഞ സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇലവനിലും ഇമ്പാക്റ്റ് പ്ലയെർ ആയും തുഷാറിനെ ആരാധകർ മഞ്ഞ ജേഴ്സിയിൽ കണ്ടിരുന്നു.

ധോണിയുടെ വാത്സല്യ ശിഷ്യൻ എന്ന ടാഗ് ലൈൻ തന്നെയായിരുന്നു തുഷാറിനെ കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ പതിവായി കാണാൻ കാരണം. ഇടയ്ക്ക് വിക്കറ്റ് വീഴ്ത്താറുണ്ടെങ്കിലും റൺസ് വിട്ട് കൊടുക്കുന്നതിൽ യാതൊരു പിശുക്കും തുഷാർ കാണിക്കാറില്ല. എന്നിട്ടും കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ താരം സ്ഥിര സാന്നിധ്യമാവാൻ കാരണം ധോണി താരത്തിലർപ്പിച്ച വിശ്വാസം തന്നെയിരുന്നു.

ഇന്നലെ ഐപിഎല്ലിന്റെ ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ ആർസിബിയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോഴും ആദ്യ ഇലവനിൽ തുഷാറുണ്ടായിരുന്നു. നിലവിൽ ധോണിയുടെ വാത്സല്യ ശിഷ്യൻ ടീമിൽ ഇടം പിടിക്കുമ്പോൾ രണ്ട് സീസണുകൾക്ക് മുമ്പ് ധോണിയുടെ വാത്സല്യ ശിഷ്യനായിരുന്ന ശാർദൂൽ താക്കൂർ ടീമിൽ നിന്ന് പുറത്താവുന്ന കാഴ്ച കൂടി ഇന്നലെ നമ്മൾ കണ്ടു.

രണ്ട് സീസണുകൾക്ക് മുമ്പ് ധോണി തന്റെ വജ്രായുധമായി ഉപയോഗിച്ചിരുന്ന താരമായിരുന്നു താക്കൂർ. നിലവിൽ തുഷാറിനെക്കാൾ ഒരു പടി മികച്ച താരമാണ് താക്കൂർ. റൺസ് വിട്ട് കൊടുക്കാറുണ്ടെങ്കിലും നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്തി ധോണിപ്പടയ്ക്ക് രക്ഷകനായി പലപ്പോഴും താക്കൂർ മാറിയിരുന്നു. എന്നാൽ മെഗാ ലേലത്തിൽ ചെന്നൈയ്ക്ക് നഷ്ടമായ താരം രണ്ട് സീസണുകൾക്കിപ്പുറം വീണ്ടും ചെന്നൈയിൽ എത്തുകയിരുന്നു.

താക്കൂർ ചെന്നൈയിൽ എത്തിയതോടെ തുഷാറിന് പകരം താരം ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് പല ആരാധകരും കണക്ക് കൂട്ടിയിരുന്നു. എന്നാൽ താക്കൂറിന് പകരം തുഷാറിനെ തന്നെ വിശ്വസിക്കുകയിരുന്നു ചെന്നൈയുടെ പുതിയ നായകൻ. ധോണി തുഷാറിനെ വിശ്വസിച്ച പോലെ ഋതുവും തുഷാറിൽ വിശ്വാസം അർപ്പിച്ചത് താക്കൂറിന് ഇത്തവണ ബെഞ്ചിൽ തന്നെ ഇരിപ്പുറപ്പിക്കാം.

അത് എങ്ങാനും ഗോളായിരുന്നുവെങ്കിലോ!!,, ഫെഡോറിന്റെ ആ മാരക ഗോൾ അവസരം കണ്ടോ 🔥🔥..

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ആരാധകർക്ക് അപ്ഡേറ്റ് ഇതാ..