ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം പ്രതീക്ഷകളോടെ എഫ്സി ഗോവയിൽ നിന്നും ഏകദേശം ഒന്നരക്കോടിയോളം ട്രാൻസ്ഫർ തുക നൽകി സ്വന്തമാക്കിയ താരമാണ് ഐബൻ ദോഹലിംഗ് എന്ന ഇന്ത്യൻ താരത്തിനെ.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് സീസണിന്റെ തുടക്കത്തിൽ പരിക്ക് ബാധിച്ച് താരത്തിന് സർജറിയും തുടർന്ന് നിരവധി മാസങ്ങളോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നും വിധിയെഴുതി.
നിലവിൽ ഐബൻ ദോഹലിംഗിന്റെ കാര്യത്തിൽ നിരവധി ആരാധകരാണ് അപ്ഡേറ്റ് അന്വേഷിക്കുന്നത്. പരിക്കുമാറി കളിക്കളത്തിലേക്ക് തിരിച്ചെത്തുവാനുള്ള റീഹാബിന്റെ ഫൈനൽ സ്റ്റേജിൽ പ്രവേശിച്ച ഐബൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പരിശീലനത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പരിക്ക് ബാധിച്ച മലയാളി താരമായ ആഷിക് കുരുനിയൻ, ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്ര എന്നിവർക്ക് ഒപ്പമാണ് ഐബനും റീഹാബ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 2026 മെയ് വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ഒപ്പുവച്ചത്.