in ,

LOVELOVE

വിമർശനങ്ങളെ അതിജയിച്ച ദിമിത്രിയോസാണ് താരം;

തുടക്കത്തിലെ സ്റ്റാര്‍ട്ടിംഗ് ട്രബിളില്‍ നിന്ന് മുക്തനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇപ്പോള്‍ ഗോളുകൾ അടിച്ച് മുന്നേറുകയാണ്. 19 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകൾ ദിമിത്രിയോസ് ഡയമാന്റകോസ് ഇതുവരെ നേടി. മൂന്ന് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു ഐ സ് എൽ ഗോൾഡൻ ബൂട്ടിലേക്കാണ് ഡൈമണ്ടാക്കോസിന്റെ യാത്ര.

വിമർശനങ്ങളെ അതിജയിച്ച ദിമിത്രിയോസാണ് താരം;

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കറായ ഡൈമന്റകോസ് ടീമിലെ പ്രധാന താരമാണ്. ഗ്രീക്ക് സെന്റര്‍ ഫോര്‍വേഡ് ദിമിത്രിയോസ് ഡയമാന്റകോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യില്‍ ആദ്യം എത്തിയപ്പോള്‍ നേരിടേണ്ടി വന്നത് ക്രൂരമായ വിമര്‍ശനമായിരുന്നു. ആദ്യ മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ ദിമിത്രിയോസ് ഡയമാന്റകോസ് വിഷമിച്ചതോടെ ആയിരുന്നു അത്. എന്നാൽ പിന്നീട് സ്ഥിതിഗതികൾ മാറി മറിഞ്ഞു പിന്നീട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ ഈ താരത്തിന്റെ ബൂട്ടിലായിരുന്നു.

ഗോളടിക്കാൻ കഴിവില്ലാതെ മുന്നേറ്റ താരത്തെ എന്തിനാണ് ടീമിൽ എത്തിച്ചത് എന്നായിരുന്നു ആരാധകരുടെ ചോദ്യം.പക്ഷെ സമയം വേണ്ടി വന്നു ഇന്ത്യൻ സാഹചര്യങ്ങളുമായി ഡിമിട്രിയോസിന് പൊരുത്തപെടാൻ.

തുടക്കത്തിലെ സ്റ്റാര്‍ട്ടിംഗ് ട്രബിളില്‍ നിന്ന് മുക്തനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇപ്പോള്‍ ഗോളുകൾ അടിച്ച് മുന്നേറുകയാണ്. 19 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകൾ ദിമിത്രിയോസ് ഡയമാന്റകോസ് ഇതുവരെ നേടി. മൂന്ന് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു ഐ സ് എൽ ഗോൾഡൻ ബൂട്ടിലേക്കാണ് ഡൈമണ്ടാക്കോസിന്റെ യാത്ര.

2022 – 2023 സീസണില്‍ ഗോള്‍ വേട്ടയില്‍ നാലാം സ്ഥാനം പങ്കിടുകയാണ് ദിമിത്രിയോസ് ഡയമാന്റകോസ് എന്നതും ശ്രദ്ധേയം. 12 ഗോളുമായി ഈസ്റ്റ് ബെംഗാൾ താരം ക്ലീറ്റൺ സിൽവയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. 12 ഗോൾ നേടിയ ഒഡീഷ എഫ് സിയുടെ ഡിയഗോ മൗറീഷ്യോ, 11 ഗോളുകൾ സ്കോർ ചെയ്ത മുംബൈയുടെ ജോർജ് പെരെയ്ര ഡിയസ് എന്നിവർ പിന്നാലെയുണ്ട്.

നെയ്മറോ മെസ്സിയോ ആരെ നിലനിർത്തും പി എസ് ജി.

ഭാഗ്യമില്ല..! നിർണ്ണായക മത്സരത്തിൽ തോൽവി, പ്ലേഓഫ് ഇനി തുലാസിൽ..