in ,

LOVELOVE

ഭാഗ്യമില്ല..! നിർണ്ണായക മത്സരത്തിൽ തോൽവി, പ്ലേഓഫ് ഇനി തുലാസിൽ..

കലിംഗ സ്റ്റേഡിയത്തിൽ ലീഗിലെ തങ്ങളുടെ അവസാന മത്സരം കളിക്കാനിറങ്ങിയ ഒഡിഷ എഫ്സിക്ക് ഒരു സമനില കൊണ്ട് പ്ലേഓഫ് നേടാമായിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേഓഫ് ഉറപ്പിക്കാൻ കഴിയുന്ന നിർണ്ണായക മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തോൽവി വഴങ്ങി ഒഡിഷ എഫ്സി.

കലിംഗ സ്റ്റേഡിയത്തിൽ ലീഗിലെ തങ്ങളുടെ അവസാന മത്സരം കളിക്കാനിറങ്ങിയ ഒഡിഷ എഫ്സിക്ക് ഒരു സമനില കൊണ്ട് പ്ലേഓഫ് നേടാമായിരുന്നു . എന്നാൽ രണ്ട് ഗോളുകൾക്കാണ് ഒഡിഷ പരാജയപ്പെട്ടത്.

പ്ലേഓഫ് കാണാതെ പുറത്തായ ജംഷഡ്പൂര് എഫ്സിയാണ് രണ്ട് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടുന്ന രണ്ട് ഗോളുകളിൽ ഹോം ടീമിനെ തോല്പിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61-മിനിറ്റിൽ ഹാരി സ്വയറിന്റെ ഗോളിൽ മുന്നിലെത്തിയ ജംഷഡ്പൂര് എഫ്സി 63-മിനിറ്റിൽ റിതിക് ദാസ് നേടുന്ന ഗോളിൽ വിജയം നേടി.

നാളെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ പരാജയപ്പെടുത്താൻ പ്ലേഓഫ് ലക്ഷ്യമിടുന്ന എഫ്സി ഗോവക്ക് കഴിഞ്ഞാൽ ഒഡിഷ പ്ലേഓഫ് കാണാതെ പുറത്താകും. എഫ്സി ഗോവ വിജയിച്ചില്ലെങ്കിൽ ഒഡിഷ എഫ്സി ഇത്തവണ പ്ലേഓഫ് യോഗ്യത നേടും.

വിമർശനങ്ങളെ അതിജയിച്ച ദിമിത്രിയോസാണ് താരം;

ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല; ഐഎസ്എല്ലിനെ ഞെട്ടിച്ച് മറ്റൊരു ആരാധകക്കൂട്ടം