ഐപിഎൽ മത്സരങ്ങൾ വീക്ഷിക്കുന്നവർക്കെല്ലാം കണ്ട് പരിചയമുള്ള ഒന്നാണ് ചിയർ ലീഡേഴ്‌സ്. കളിയുടെ ആവേശത്തിനൊപ്പം നൃത്തച്ചുവടുകളുമായി ആരാധകർക്ക്ഹരം കൊള്ളിപ്പിക്കുന്ന ഈ ചിയർ ലീഡേഴ്‌സിന്റെ പ്രതിഫലം എത്രയാണെന്നറിയാമോ?
ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം ചിയർ ലീഡേഴ്സിന് ഒരു മത്സരത്തിന് 14000 രൂപ മുതൽ 24000 രൂപ വരെയാണ് പ്രതിഫലം. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് നൽകുന്ന പ്രതിഫലത്തേക്കാൾ പത്തിരട്ടി വരുമിത്.
ഓരോ ടീമുകളുമാണ് തങ്ങളുടെ ടീമിന്റെ പിന്തുണയ്ക്ക് വേണ്ടി ചിയർ ലീഡേഴ്സിനെ ഒരുക്കുന്നതും അവർക്ക് പ്രതിഫലം നൽകുന്നതും. സിഎസ്‌കെ, പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ ഒരു മത്സരത്തിന് 12,000 രൂപയില്‍ കൂടുതല്‍ ചിയര്‍ ലീഡേഴ്സിന് നൽകുന്നുണ്ട്.
മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി തുടങ്ങിയ ടീമുകള്‍ ഏകദേശം 20,000 രൂപ നല്‍കുന്നു. കെകെആര്‍ ഏകദേശം 24,000 രൂപയോളമാണ് ഇവര്‍ക്ക് നല്‍കുന്നത്. ചിയർ ലീഡേഴ്സിനുള്ള പ്രതിഫല കാര്യത്തില്‍ കെകെആര്‍ തന്നെയാണ് മുന്നിലുള്ളത്.
ഇത് കൂടാതെ തങ്ങളുടെ ടീം വിജയിക്കുമ്പോൾ ചിയർ ലീഡേഴ്‌സിന് ബൗണsസുകളും ലഭിക്കുന്നുണ്ട്. കൂടാതെ താമസം, ഭക്ഷണം എന്നിവയും ചിയർ ലീഡേഴ്സിന് ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.
പ്രധാനമായും വിദേശികളാണ് ചിയർ ലീഡേഴ്‌സായി എത്തുന്നത്. ഇന്ത്യക്കാർ ഈ മേഖലയിൽ വളരെ ചുരുക്കമാണ്. ഇന്റർവ്യൂകൾ വിജയിച്ചു കയറിയാണ് പലരും ഈ രംഗത്തേക്ക് എത്തുന്നത്.
also read; ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്