in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ജെസ്സലിന് പകരം സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ താരങ്ങളെ തേടുന്ന കേരള ബ്ലാസ്റ്റേഴ്സിനും മികച്ച ഓപ്ഷനാണ് ആകാശ് മിശ്ര. ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ ഈ സീസൺ അവസാനം ക്ലബ്ബ് വിടുന്നതിനാൽ ബ്ലാസ്റ്റേഴ്സിനും ഒരു ലെഫ്റ്റ് ബാക്കിനെ ആവശ്യമാണ്. മികച്ച ഓഫറും ആനുകൂല്യങ്ങളുമായി ബ്ലാസ്റ്റേഴ്സ് ആകാശിനെ സമീപിച്ചാൽ ദീർഘനാളത്തേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു ലെഫ്റ്റ് ബാക്കിനെ ലഭിക്കും

ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിയിൽ നിന്നും രണ്ടു താരങ്ങൾ പുറത്തേക്ക്. അവരുടെ സൂപ്പർതാരങ്ങളായ ആകാശ് മിശ്ര,മുഹമ്മദ് യാസിർ എന്നിവരാണ് ഈ സീസൺ അവസാനം ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗിയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇരുവരെയും സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ ഇതിനോടകം തന്നെ തയ്യാറായിരിക്കുകയാണ്. ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയെ സ്വന്തമാക്കാൻ മോഹൻ ബഗാനാണ് മുന്നിലുള്ളത്.

എന്നാൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ താരങ്ങളെ തേടുന്ന കേരള ബ്ലാസ്റ്റേഴ്സിനും മികച്ച ഓപ്ഷനാണ് ആകാശ് മിശ്ര. ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ ഈ സീസൺ അവസാനം ക്ലബ്ബ് വിടുന്നതിനാൽ ബ്ലാസ്റ്റേഴ്സിനും ഒരു ലെഫ്റ്റ് ബാക്കിനെ ആവശ്യമാണ്. മികച്ച ഓഫറും ആനുകൂല്യങ്ങളുമായി ബ്ലാസ്റ്റേഴ്സ് ആകാശിനെ സമീപിച്ചാൽ ദീർഘനാളത്തേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു ലെഫ്റ്റ് ബാക്കിനെ ലഭിക്കും.എന്നാൽ മോഹൻബഗാൻ പോലുള്ള ഒരു ക്ലബ്ബിന്റെ ഓഫർ ആകാശ് മിശ്ര നിരസിക്കുമോ എന്നുള്ളത് മറ്റൊരു കാര്യമാണ്.

Also read: രണ്ട് വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി പുതിയ ക്ലബ്ബിൽ

ആകാശ് മിശ്രയെ കൂടാതെ ക്ലബ്ബ് വിടുന്ന മറ്റൊരു താരമായ യാസിറിനെ സ്വന്തമാക്കാനും മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ യാസറിനെ സ്വന്തമാക്കാൻ മോഹൻ ബഗാനെ കൂടാതെ മുംബൈ സിറ്റി എഫ്സിയും രംഗത്തുണ്ട്.

Also read: കേരളാ ബ്ലാസ്റ്റേഴ്‌സിൻറെ വിദേശതാരങ്ങളുടെ ട്രാൻസഫറിനെ പറ്റിയും കരാറിനെ പറ്റിയും അറിയാം

സീസൺ അവസാനം ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസും ക്ലബ്ബ് വിടുകയാണ്. എഫ് സി ഗോവയിലേക്കാണ് മനോലോ പോകുന്നത്. അതിനാൽ ഇരു താരങ്ങളും എഫ്സി ഗോവയിലേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്.

Also read: കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ

രണ്ട് വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി പുതിയ ക്ലബ്ബിലേക്ക്

ഐപിഎല്ലിലെ ചിയർ ലീഡേഴ്‌സിന്റെ പ്രതിഫലമെത്രയെന്ന് അറിയാമോ? ചില്ലറക്കാരല്ലിവർ