സൂപ്പർ കപ്പിന്റെ ആവേശത്തിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പല താരങ്ങളുമായി കരാർ പുതുക്കുന്നതിന്റെ തിരക്കിലാണ്. ഹോർമി, നിഹാൽ സുധീഷ്, വിപിൻ മോഹൻ തുടങ്ങിയ യുവതാരങ്ങളുമായി ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയിരിക്കുകയാണ്. കരാർ പുതുക്കുന്നതിനോടൊപ്പം ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാർ അവസാനിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
അത്തരത്തിൽ സീസൺ അവസാനം രണ്ട് വിദേശ താരങ്ങളുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിൽ, ഗ്രീക്ക് – ഓസീസ് താരം അപ്പോസ്തലാസ് ജിയാനു എന്നീ രണ്ട് വിദേശ താരങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിപ്പിക്കുന്നത്.
Also read: കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ
ഇരുവരുടെയും കരാറുകൾ അടുത്തമാസത്തോടുകൂടി അവസാനിക്കും. ഇരു താരങ്ങളുമായി പുതിയ കരാറിൽ ഏർപ്പെടേണ്ട എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. പകരം അടുത്ത സീസണിൽ പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
അതേസമയം ഇരുവർക്കും മികച്ച സീസണുകളായിരുന്നില്ല ബ്ലാസ്റ്റേഴ്സിൽ. ജിയാനുവിന് സീസണിൽ ആകെ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമേ നേടാനായുള്ളൂ. ഡയമന്തക്കോസിനെ അപേക്ഷിച്ച് കൂടുതൽ സമയം കളിക്കളത്തിൽ ലഭിച്ചില്ല എങ്കിലും കിട്ടിയ അവസരം നന്നായി മുതലെടുക്കാൻ സാധിച്ചില്ല.
സ്പാനിഷ് താരം വിക്ടർ മോങ്കിലിന്റെ അവസ്ഥയും സമാനമാണ്. ലെസ്കോവിച്ചിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലെസ്കോവിച്ചിനെ പോലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ഐക്യത്തോടെ കൊണ്ടുപോകാൻ മോങ്കിലിന് സാധിച്ചില്ല. ഇരുവരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ഇരുവരും അടുത്ത സീസണിൽ പുതിയ ക്ലബ്ബുകൾ തേടും. ചിലപ്പോൾ ഐഎസ്ല്ലിലെ തന്നെ മറ്റു ക്ലബ്ബുകളിൽ ഇരുവരെയും നമുക്ക് കാണാനാകും.