in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

എന്താണ് സഞ്ജുവിന്റെ ‘ക്യാപ്റ്റൻസി മാജിക്’; തുറന്ന് പറഞ്ഞ് ചഹൽ

ഓരോ മത്സരങ്ങളിലും സഞ്ജു ഉപയോഗിക്കുന്ന തന്ത്രങ്ങൾ ക്രിക്കറ്റ് ബുജികളുടെ ചർച്ചാ വിഷയമാവാറുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ ക്യാപ്‌റ്റൻസി മാജിക് എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സഹതാരം യുസ്വേന്ദ്ര ചാഹാൽ.

ഐപിഎല്ലിൽ മികവ് കാട്ടുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ ദിവസം കരുത്തരായ ചെന്നൈയെ അവരുടെ തട്ടകത്തിൽ തോൽപിച്ച രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ്.

കളിച്ച 4 കളിയിൽ 3 എണ്ണത്തിൽ വിജയിച്ചു കയറാൻ സഞ്ജുവിന്റെ ടീമിനായിട്ടുണ്ട്. ഓരോ മത്സരങ്ങൾ വിജയിക്കുമ്പോഴും ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് സഞ്ജുവിന്റെ നായകത്വമികവ് തന്നെയാണ്.

ഓരോ മത്സരങ്ങളിലും സഞ്ജു ഉപയോഗിക്കുന്ന തന്ത്രങ്ങൾ ക്രിക്കറ്റ് ബുജികളുടെ ചർച്ചാ വിഷയമാവാറുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ ക്യാപ്‌റ്റൻസി മാജിക് എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സഹതാരം യുസ്വേന്ദ്ര ചാഹാൽ.

സഞ്ജു വളരെ ശാന്തനായ നായകനാണ്. കൂടാതെ അദ്ദേഹം തന്റെ കളിക്കാരിൽ പൂർണമായും വിശ്വസിക്കുന്നു. അത്തരത്തിൽ ഒരു നായകൻ തങ്ങളെ പൂർണമായും വിശ്വസിക്കുമ്പോൾ ആ നായകന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കളിക്കാർ നൽകും. അത് തന്നെയാണ് രാജസ്ഥാന്റെ കുതിപ്പിനുള്ള കാരണമെന്നും ചഹൽ പറഞ്ഞു.

സഞ്ജു ദേഷ്യപ്പെടാറില്ല, അദ്ദേഹം ശാന്തനാണ്, കൂടാതെ അദ്ദേഹം സഹതാരങ്ങളെ പൂർണമായും വിശ്വസിക്കുന്നു. ഇത് തന്നെയാണ് സഞ്ജുവിന്റെ ക്യാപ്‌റ്റൻസി മാജിക്ക് എന്നാണ് ചഹാലിന്റെ അഭിപ്രായം.

Also read: ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിൽ വീണ്ടും പരിക്ക്; ഇത്തവണ ദക്ഷിണാഫ്രിക്കൻ താരത്തിന്

അടുത്ത സീസണിൽ ഏതൊക്കെ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരും? ഏതൊക്കെ വിദേശ താരങ്ങളുമായി നിലവിൽ ചർച്ചകൾ നടത്തുന്നുണ്ട്? അറിയാം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകൾ

രണ്ട് വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ഇനി പുതിയ ക്ലബ്ബിലേക്ക്