in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

അടുത്ത സീസണിൽ ഏതൊക്കെ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ തുടരും? ഏതൊക്കെ വിദേശ താരങ്ങളുമായി നിലവിൽ ചർച്ചകൾ നടത്തുന്നുണ്ട്? അറിയാം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകൾ

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പുള്ള താരങ്ങൾ ആരൊക്കെയാണ്? ഏത് വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ കരാർ ചർച്ചകൾ നടത്തുന്നത്? അതിൽ ആരൊക്കെ തുടരും? കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ അറിയാം.

അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, ഇവാൻ കലിയുഷ്നി, അപ്പോസ്തലാസ് ജിയാനു, ദിമിത്രി ഡയമന്തക്കോസ് എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ വിദേശതാരങ്ങൾ. എന്നാൽ ഈ വിദേശ താരങ്ങളിൽ പലരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനോടപ്പമുണ്ടാവില്ല. അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പുള്ള താരങ്ങൾ ആരൊക്കെയാണ്? ഏത് വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ കരാർ ചർച്ചകൾ നടത്തുന്നത്? അതിൽ ആരൊക്കെ തുടരും? കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ അറിയാം.

അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്ച്, ദിമിത്രി ഡയമന്തക്കോസ് എന്നിവർ അടുത്ത സീസണിൽ ഉറപ്പായും ബ്ലാസ്റ്റേഴ്‌സിൽ തുടരും. ഇതിൽ ലെസ്കോവിച്ചിനും ലൂണയ്ക്കും ബ്ലാസ്റ്റേഴ്‌സിൽ 2024 വരെ കരാറുണ്ട്. ദിമിത്രി ഡയമന്തക്കോസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 2024 വരെയുള്ള പുതിയ കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തതിനാൽ ഈ മൂവരും അടുത്ത സീസണിൽ മഞ്ഞക്കുപ്പായത്തിലുണ്ടാവുമെന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച ഉക്രൈൻ താരം ഇവാൻ കലിയുഷ്നി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഉണ്ടാവില്ല. താരത്തിന്റെ ട്രാൻസ്ഫർ ഫീയായി മാതൃക്ലബ്‌ ആവശ്യപ്പെടുന്നത് 8 കോടിയോളം രൂപയാണ്. താരത്തിനായി അത്രയും തുക മാറ്റിവെയ്ക്കേണ്ടതില്ല എന്ന നിലപാടാണ് ബ്ലാസ്റ്റേഴ്‌സിനുള്ളതിനാൽ കലിയുഷ്നി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഉണ്ടാവില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് – ഓസ്ട്രേലിയൻ സ്ട്രൈക്കർ അപ്പോസ്തലാസ് ജിയാനുവും ബ്ലാസ്റ്റേഴ്‌സിൽ തുടരാനുള്ള സാധ്യതകൾ കാണുന്നില്ല. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിട്ടില്ല എന്നാണ് വിവരങ്ങൾ. ചിലപ്പോൾ സൂപ്പർ കപ്പിന് ശേഷം അത്തരത്തിലുള്ള ചർച്ചകൾ നടന്നേക്കാം. ഇത് വരെ താരവുമായി പുതിയ കരാർ ചർച്ചകൾ നടത്താതിനാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ സ്ട്രൈക്കറെ കൊണ്ട് വരാനായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതി.

വിക്ടർ മോങ്കിലുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ചർച്ചകൾ നടത്തിയതായും വിവരങ്ങളില്ല. പക്ഷെ ലെസ്‌കോവിച്ചിന് പറ്റിയ ബാക്ക്അപ്പ് ഓപ്ഷൻ ആയതിനാലും കലിയുഷ്നി ക്ലബ്‌ വിടുന്ന സാഹചര്യത്തിൽ മിഡ്‌ഫീൽഡ് കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന മോങ്കിൽ തുടരുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്‌സിന് അതൊരു മുതൽകൂട്ടാവും.

Also read: കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ രംഗത്ത്

ഇനി കളികൾ വേറെ ലെവലിലേക്ക്?ഐഎസ്എലിലേക്ക് കൂടുതൽ ടീമുകൾ വരുന്നു..

എന്താണ് സഞ്ജുവിന്റെ ‘ക്യാപ്റ്റൻസി മാജിക്’; തുറന്ന് പറഞ്ഞ് ചഹൽ