ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടുത്ത ഐഎസ്എൽ സീസൺ മുതൽ പുതുതായി രണ്ട് ടീം കൂടി വന്നേക്കാമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് അടുത്ത ഐഎസ്എലിൽ ഉണ്ടാകുമെന്ന് ഉറപ്പായ കാര്യമാണ്. എന്നാൽ പഞ്ചാബിനെ കൂടാതെ മറ്റൊരു പുതിയ ടീം കൂടി ഐഎസ്എൽ കളിച്ചേക്കാമെന്നുള്ള സാധ്യതകളാണ് പ്രമുഖ മാധ്യമപ്രവർത്തകൻ ആശിഷ് നേഗി വെളിപ്പെടുത്തിയത്.
റൗണ്ട് ഗ്ലാസ് പഞ്ചാബിനെ കൂടാതെ ഒരു ഫ്രാഞ്ചയ്സി കൂടി ഐഎസ്എലിൽ വന്നേക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും, ഫ്രാഞ്ചയ്‌സിയെ കുറിച്ചുള്ള കൂടുതൽ വ്യക്തത ഇതുവരെ വന്നിട്ടില്ല.
നിലവിൽ 11 ടീമുകൾ കളിക്കുന്ന ഐഎസ്എൽ അടുത്ത സീസണിൽ പുതുടീമുകൾ വരുന്നതോടെ കൂടി മത്സരങ്ങളുടെ എണ്ണം കൂടും. കൂടാതെ ലൈറ്റ് വാർ പോലെയുള്ളവ നടപ്പാക്കാൻ അധികൃതർ പിന്നണിയിൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.