in , , , ,

AngryAngry LOLLOL OMGOMG LOVELOVE CryCry

ബ്ലാസ്റ്റേഴ്സിലേക്ക് പോകരുത്; വിദേശ താരത്തിന് സഹതാരത്തിന്റെ നിർദേശം

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇന്ന് ഒരു റൂമർ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കോട്ടിഷ് താരവും നിലവിൽ എ ലീഗ് ക്ലബ്ബുമായ ബ്രിസ്‌ബേൻ റോറിന് വേണ്ടി കളിക്കുന്ന ടോം അൽഡേർഡിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതാണ് ആ റൂമർ.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇന്ന് ഒരു റൂമർ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കോട്ടിഷ് താരവും നിലവിൽ എ ലീഗ് ക്ലബ്ബുമായ ബ്രിസ്‌ബേൻ റോറിന് വേണ്ടി കളിക്കുന്ന ടോം അൽഡേർഡിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതാണ് ആ റൂമർ.

എന്നാൽ ഈ റൂമറുമായി ബന്ധപ്പെട്ട് താരത്തിന്റെ സമൂഹ മാധ്യമങ്ങളിൽ ചില സംഭവ വികാസങ്ങൾ കൂടി നടക്കുകയാണ്. താരം പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ താരത്തിന്റെ സഹതാരമായ സ്‌കോട്ട് നെവില്ലെ ഒരു കമന്റ് പങ്ക് വെച്ചിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പോകരുതെന്നും പകരം ഈസ്റ്റ് ബംഗാൾ തിരഞ്ഞെടുക്കൂ എന്നുമാണ് കമന്റ്. ഇതോടപ്പം ഒരു സ്മൈലി കൂടി സ്‌കോട്ട് നെവില്ലെ പങ്ക് വെച്ചിരുന്നു. നേരത്തെ ടോമിനൊപ്പം ബ്രിസ്ബെന് വേണ്ടി കളിക്കുകയും ശേഷം 2020-21 സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയും ചെയ്ത താരമാണ് നെവില്ലെ.

നെവില്ലെയെ കൂടാതെ ബ്രിസ്ബൻ താരവും ടോമിന്റെ സഹതാരവുമായ ജാക്ക് ഹിൻഗെർട്ടും താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് റൂമറുകൾക്ക് പരിഹാസ രൂപേണ കമന്റ്റ് ചെയ്തിട്ടുണ്ട്.

സഹതാരങ്ങൾ തമ്മിൽ ഇത്തരത്തിൽ പരിഹാസ രൂപേണ കമന്റുകൾ ഇടാറുള്ളത് പുതിയ കാര്യമല്ലെങ്കിലും കമന്റുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ ആക്ഷേപിച്ചു എന്ന പരാതി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

ഒരു വിദേശ താരത്തെ നിലനിർത്തി; മറ്റൊരാൾ ക്ലബ് വിടുന്നു; ദിമിക്ക് പുതിയ ഓഫർ; അറിയാം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ നീക്കങ്ങൾ

ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ട് പോക്കില്ല?; കാരണം ഇതാണ്…. ആരാധകർക്ക്‌ സന്തോഷ വാർത്ത…