in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ട് പോക്കില്ല?; കാരണം ഇതാണ്…. ആരാധകർക്ക്‌ സന്തോഷ വാർത്ത…

ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമൻ്റകോസ് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമോ ഇല്ലയോ അറിയാനായിരിക്കും. കഴിഞ്ഞ കുറെ മാസങ്ങളായി താരവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വരാൻ തുടങ്ങിയിട്ട്.

ഇപ്പോളിത താരം ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ ബന്ധപ്പെട്ട് കുറച്ച് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിലെ സീസൺ കഴിഞ്ഞ് താരം തന്റെ നാട്ടിലേക്ക് മടങ്ങിയപ്പോൾ, താരത്തിന്റെ ഡോക്യുമെന്റ്സ് താരം ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിൽ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ്.

ഏതൊരു താരവും ഒരു ടീം വിടുമ്പോൾ തന്റെ ഡോക്യുമെന്റ്സ് എല്ലാം വാങ്ങിയിട്ടായിരിക്കും അദ്ദേഹം കളം വിടുക. അല്ലെങ്കിൽ ആ താരം നിലവിൽ കളിച്ച് കൊണ്ടിരിക്കുന്ന ടീമിൽ തന്നെ തുടരുന്നു എന്നാണ് അർത്ഥം. എന്തിരുന്നാലും നിലവിൽ ദിമി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മടങ്ങിയപ്പോൾ ഡോക്യുമെന്റ്സ് ഒന്നും വാങ്ങിയിട്ടില്ലായെന്നാണ് റിപ്പോർട്ട്‌.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് ഇതൊരു സന്തോഷക്കരമായ വാർത്ത തന്നെയാണ്. പക്ഷെ താരത്തിന് വേറെ ഓഫറുകളും വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്സിലേക്ക് പോകരുത്; വിദേശ താരത്തിന് സഹതാരത്തിന്റെ നിർദേശം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീം വിടുന്നു..