in , , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ഒരു വിദേശ താരത്തെ നിലനിർത്തി; മറ്റൊരാൾ ക്ലബ് വിടുന്നു; ദിമിക്ക് പുതിയ ഓഫർ; അറിയാം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ നീക്കങ്ങൾ

ലഭ്യമാവുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ അടുത്ത സീസണിലേക്ക് നിലനിർത്തിയെന്നാണ്. കൂടാതെ മറ്റൊരു വിദേശ താരം ക്ലബ് വിടുകയാണ്. ദിമിയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന വാർത്തകളില്ല.

പ്ലേ ഓഫിൽ ഒഡീഷയോട് പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ അവസാനമായിരിക്കുകയാണ്. ഇതോടെ ഒരു സീസൺ കൂടി ബ്ലാസ്റ്റേഴ്സിന് കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ഈ സീസൺ കൈവിട്ടെങ്കിലും അടുത്ത സീസണിലേക്ക് കരുതലോടെയുള്ള നീക്കങ്ങൾ നടത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ.

ലഭ്യമാവുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ അടുത്ത സീസണിലേക്ക് നിലനിർത്തിയെന്നാണ്. കൂടാതെ മറ്റൊരു വിദേശ താരം ക്ലബ് വിടുകയാണ്. ദിമിയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന വാർത്തകളില്ല.

ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി നിലർത്തിയിരിക്കുന്നത്. നേരത്തെ ഒരു സീസൺ കരാർ കാലാവധിയിലാണ് മിലോസ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ കരാറാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുന്നത്.

അതെ സമയം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ പ്രതിരോധ താരമായ മാർക്കോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ഉണ്ടാവില്ല. മിലോസ് ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിപ്പിച്ചത്. അതിനാൽ താരം ഇനി ഐഎസ്എല്ലിൽ മറ്റൊരു ക്ലബ്ബിനായി കളിക്കില്ല.

എന്നാൽ ദിമിയുടെ കാര്യത്തിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു വാർത്ത വന്നിട്ടില്ല. ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ കരാർ ചർച്ചകൾ നടക്കുമ്പോഴാണ് മറ്റൊരു ഐഎസ്എൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ഓഫറുമായി ദിമിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ച തിരിച്ചടി.

BIG UPDATE🚨:- സ്വാപ്പ് ഡീലിൽ യുവ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും😭; പകരം കൊണ്ടുവരുക ഈസ്റ്റ്‌ ബംഗാൾ താരത്തെ…

ബ്ലാസ്റ്റേഴ്സിലേക്ക് പോകരുത്; വിദേശ താരത്തിന് സഹതാരത്തിന്റെ നിർദേശം