in , , , ,

CryCry LOVELOVE OMGOMG AngryAngry LOLLOL

BIG UPDATE🚨:- സ്വാപ്പ് ഡീലിൽ യുവ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും😭; പകരം കൊണ്ടുവരുക ഈസ്റ്റ്‌ ബംഗാൾ താരത്തെ…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ വിങ്ങറായ സൗരവ് മണ്ഡൽ ക്ലബ്‌ വിട്ടേക്കുമെന്നതാണ്. തന്റെ മുൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളാണ് നിലവിൽ താരത്തിനായി രംഗത്ത് വന്നിരിക്കുന്നത്.

പ്രശസ്ത കമന്റെറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാരം ഈസ്റ്റ്‌ ബംഗാൾ താരമായ എഡ്വിൻ സിഡ്നി വാൻസ്പോളുമായുള്ള സ്വാപ്പ് ഡീലാണ് ഈസ്റ്റ്‌ ബംഗാൾ ബ്ലാസ്റ്റേഴ്‌സിന് നൽകിയ ഓഫർ. പ്രതിരോധത്തിലും മധ്യനിരയിലും ഒരേ പോലെ കളിക്കാൻ കേൾപ്പുള്ള താരമാണ് എഡ്വിൻ.

പക്ഷെ 31 ക്കാരനായ താരം ഈസ്റ്റ്‌ ബംഗാളിന് വേണ്ടി 2023 മുതൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ സ്വാപ്പ് ഡീൽ നടക്കുമോ എന്നതിൽ സംശയമാണ്.

നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായുള്ള അവസാന മത്സരങ്ങളിൽ സൗരവ് മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. എന്തിരുന്നാലും ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

തന്റെ പഴയ പരിശീലകനൊപ്പം ഒന്നിക്കാൻ ഒരുങ്ങി നൈജീരിയൻ മുന്നേറ്റ താരം🔥; കിടിലൻ നീക്കവുമായി ഐഎസ്എൽ വമ്പന്മാർ…

ഒരു വിദേശ താരത്തെ നിലനിർത്തി; മറ്റൊരാൾ ക്ലബ് വിടുന്നു; ദിമിക്ക് പുതിയ ഓഫർ; അറിയാം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ നീക്കങ്ങൾ