in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

തന്റെ പഴയ പരിശീലകനൊപ്പം ഒന്നിക്കാൻ ഒരുങ്ങി നൈജീരിയൻ മുന്നേറ്റ താരം🔥; കിടിലൻ നീക്കവുമായി ഐഎസ്എൽ വമ്പന്മാർ…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ എഫ്സി ഒരു കിടിലൻ നീക്കത്തിനൊരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ എഫ്സി ജംഷഡ്പൂർ എഫ്സിയുടെ നൈജീരിയൻ മുന്നേറ്റ താരമായ ഡാനിയൽ ചിമ ചുക്വുവിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

ചെന്നൈ മാനേജ്‍മെന്റ് താരവുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ. ഇതോടെ ഡാനിയൽ ചിമ തന്റെ പഴയ പരിശീലകനൊയ ഓവൻ കോയിൽനൊപ്പം വീണ്ടും ഒന്നിക്കുകയാണ്.

ജംഷഡ്പൂരിന് വേണ്ടി 50 മത്സരങ്ങൾ നിന്ന് 18 ഗോളുകൾ താരം നേടിയിട്ടുണ്ട്. ജംഷഡ്പൂരിന് പുറമെ ഐഎസ്എലിൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ എഫ്സിക്ക്‌ വേണ്ടിയും താരം കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്രേക്കിങ് ന്യൂസ്‌🚨… കിടിലൻ വിദേശ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥; വെല്ലുവിളിയുമായി മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകളും…

BIG UPDATE🚨:- സ്വാപ്പ് ഡീലിൽ യുവ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും😭; പകരം കൊണ്ടുവരുക ഈസ്റ്റ്‌ ബംഗാൾ താരത്തെ…