in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്രേക്കിങ് ന്യൂസ്‌🚨… കിടിലൻ വിദേശ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥; വെല്ലുവിളിയുമായി മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകളും…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ താരമായ മാർക്കോ ലെസ്കോവിച് ക്ലബ്‌ വിടുമെന്നാണ്. ഇതോടെ എല്ലാ ആരാധകരും ആരായിരിക്കും താരത്തിന് പകരമായി ക്ലബ്‌ കൊണ്ടുവരുക എന്നറിയാനുള്ള ആകാംക്ഷയിലാണ്.

ഇപ്പോളിത ഇതിനെ ബന്ധപ്പെട്ടൊരു അപ്ഡേറ്റ് വന്നിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്കോടിഷ് പ്രതിരോധതാരം ടോം ആൽഡ്രെഡിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബേൻ റോറിന് വേണ്ടിയാണ് താരം കളിക്കുന്നത്.

അതോടൊപ്പം ബ്രിസ്ബേൻ റോറിന്റെ ക്യാപ്റ്റൻ കൂടിയാണ് താരം. ബ്ലാസ്റ്റേഴ്‌സിന് പുറമെ എ-ലീഗ് ക്ലബ്ബായ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സും തരത്തിനായി രംഗത്തുണ്ട്. സ്കോടിഷ് അണ്ടർ 19 നാഷണൽ ടീമിന്റെ താരം കൂടിയായിരുന്നു ആൽഡ്രെഡ്. നിലവിൽ 33 വയസാണ് താരത്തിനുള്ളത്.

എന്തിരുന്നാലും ഈ റിപ്പോർട്ടുകൾ വ്യജമാണോ ശരിയാണോ എന്നതിൽ കൃത്യമായ വ്യക്തതയില്ല. ഓസ്ട്രേലിയൻ മാധ്യമ്മായ news.com.au എന്നിവരാണ് ഈ കാര്യങ്ങളെല്ലാം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ഫുട്ബോളിന് പിന്നാലെ സിനിമ; മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റ്

തന്റെ പഴയ പരിശീലകനൊപ്പം ഒന്നിക്കാൻ ഒരുങ്ങി നൈജീരിയൻ മുന്നേറ്റ താരം🔥; കിടിലൻ നീക്കവുമായി ഐഎസ്എൽ വമ്പന്മാർ…