ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തോടെയാണ്. ഇത്തവണ എന്നല്ല പല സീസണുകളിലും ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. കുറച്ച് വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നതെങ്കിലും ഇത്തവണ ഈസ്റ്റ് ബംഗാൾ ഉദ്ഘാടന മത്സരത്തിലേക്ക് ആദ്യമായി വന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല.
എന്ത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിനെ ഇത്തരത്തിൽ ആദ്യ മത്സരത്തിൽ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം പലർക്കും അറിയാവുന്നതുമാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻബേസും കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർ ഉണ്ടാക്കുന്ന അന്തരീക്ഷവുമാണ് അതിന് കാരണം.
ടെലിവിഷൻ റേറ്റിങ് കണക്കാക്കുന്ന ബാർക്ക് റേറ്റിങ്ങിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്ന പല മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമാണ്. കൂടാതെ ഹോട്സ്റ്റാറിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളാണ്.
ഈ കാരണങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടനമത്സരത്തിൽ ഉൾപ്പെടുത്താൻ സംഘടകരെ പ്രേരിപ്പിക്കുന്നത്.
ഐഎസ്എല്ലിൽ എടികെ മോഹൻബഗാനും ഈസ്റ്റ് ബംഗാളിനും വലിയ ആരാധക കൂട്ടായ്മ ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉണ്ടാക്കിയെടുക്കുന്ന അന്തരീക്ഷം മറ്റ് ഫാൻസുകൾക്ക് സാധിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ അടക്കം ക്ലബ്ബിന്റെ മോശം സമയത്ത് പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന പിന്തുണയുമൊക്കെ എടികെ മോഹൻ ബഗാന് പോലും ലഭിക്കാറില്ല എന്ന വിലയിരുത്തൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ സംഘാടകർ ഉദ്ഘാടന മത്സരത്തിന് തിരഞ്ഞെടുക്കാൻ കാരണം.