in

LOVELOVE

മെസ്സിയുടെ ജീവിതം എളുപ്പമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് അർജന്റീന സൂപ്പർ താരം…

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ബാഴ്സയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ പാരിസിലെത്തിയ ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴാം ബാലൻ ഡി ഓർ അവാർഡ് ഏറ്റുവാങ്ങിയത് ഒരു പിസ്ജി താരമായിട്ടാണ്, ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ അവാർഡ്, പിസ്ജിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം നേടുന്നത്.

de maria and messi

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സി പാരിസിലെ ജീവിതത്തിനോട് വളരെ വേഗത്തിൽ പൊരുത്തപ്പെട്ടുവെന്നും, പിസ്ജിയിൽ മെസ്സിയുടെ ജീവിതം വളരെ എളുപ്പമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് പിസ്ജിയുടെ അർജന്റീന സൂപ്പർ താരമായ ഡി മരിയ.

ലയണൽ മെസ്സിയുടെ വരവിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നത് സാധാരണമാണെന്നും, ലയണൽ മെസ്സിയുള്ളത് കൊണ്ട് ആളുകൾ എപ്പോഴും 4-0 അല്ലെങ്കിൽ 5-0 വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും ഡി മരിയ പറയുന്നുണ്ട്.

Messi and Martinez [Printrest]

“ലിയോ മെസ്സിയുടെ വരവിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നത് സാധാരണമാണ്. ആളുകൾ എപ്പോഴും 4-0 അല്ലെങ്കിൽ 5-0 വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു, ഫുട്ബോൾ അങ്ങനെയല്ല, ഫുട്ബോൾ അൽപ്പം മുന്നോട്ട് പോയി ഓരോ കഷണങ്ങൾ ഒരുമിച്ച് കൂട്ടിച്ചേർക്കുന്നത് പോലെയാണ്.”

“മെസ്സി കുടുംബത്തോടൊപ്പം വീട്ടിൽ സന്തോഷവാനാണ്, മെസ്സിയുടെ മക്കൾ സ്‌കൂളിലാണ്, അദ്ദേഹത്തിന്റെ ജീവിതം സുഗമമാക്കാൻ എല്ലാവരും ഇവിടെയുണ്ട് , അങ്ങനെയാണ് മെസ്സി ടീമുമായി നന്നായി പൊരുത്തപ്പെടുന്നത്, അദ്ദേഹം പാരിസിലെ ജീവിതത്തോട് വളരെ വേഗത്തിൽ പൊരുത്തപ്പെട്ടു എന്ന് ഞാൻ കരുതുന്നു.” – എന്നാണ് ഡി മരിയ പറഞ്ഞത്.

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ബാഴ്സയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ പാരിസിലെത്തിയ ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴാം ബാലൻ ഡി ഓർ അവാർഡ് ഏറ്റുവാങ്ങിയത് ഒരു പിസ്ജി താരമായിട്ടാണ്, ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ അവാർഡ്, പിസ്ജിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം നേടുന്നത്.

തീ തുപ്പുന്ന സ്വിങ് ബോളിങ്‌ കൊണ്ട് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ചരിത്രം രചിച്ചവൻ…

റൂമർ: ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് റിപ്പോർട്ട്‌…