സീസണിലെ മൂന്നാം മത്സരത്തിനിറങ്ങിയ മുംബൈയ്ക്ക് ( Mumbai Indians ) വീണ്ടും തോൽവി. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന സീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ രാജസ്ഥാനെ ( Rajasthan Royals ) നേരിട്ട മുംബൈ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
മത്സരത്തിൽ പരാജയപെട്ടതിനേക്കാൾ കനത്ത തിരിച്ചടിയാണ് മുംബൈ നായകൻ പാണ്ട്യയ്ക്ക് നേരിടേണ്ടി വന്നത്. ഹോം ഗ്രൗണ്ടിലെങ്കിലും ഹർദിക്കിന് ( Hardik pandya ) പിന്തുണ ലഭിക്കുമെന്ന് കരുതിയെങ്കിലും ആദ്യ ഹോം ഗ്രൗണ്ട് മത്സരത്തിലും മുംബൈ നായകന് കൂവൽ തന്നെയാണ് ലഭിച്ചത്.
മത്സരത്തിന് മുമ്പ് താരം പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിപ്പോയപ്പോഴാണ് ആരാധകർ മുംബൈ നായകനെതിരെ കൂവിയത്. സംഭവത്തിന്റെ വീഡിയോ കാണാം
അതെ സമയം മത്സരത്തിൽ ഏകപക്ഷിയമായാണ് മുംബൈയുടെ തോൽവി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും ( Trent Boult ) യുസ്‌വേന്ദ്ര ചാഹലും ( Yuzvendra Chahal ) ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 27 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. വിജയത്തോടെ കളിച്ച 3 മത്സരങ്ങളിലും വിജയിച്ച് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. മൂന്നിലും തോറ്റ മുംബൈ അവസാന സ്ഥാനത്തുമാണ്.