തിങ്കളാഴ്ച രാവിലെ മുതലെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്ന അഭ്യൂഹമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ദിമിത്രിയോസ് ഡയമൻ്റകോസിന് പകരമായി ബ്രസീലിയൻ മുന്നേറ്റ താരം ഇബ്സൺ മെലോയെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുമെന്നത്.
ഈ സീസൺ മുന്നോടിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇബ്സൺ മെലോയെ അവരുടെ തട്ടകത്തിൽ എത്തിക്കുകയും കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തെ പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് എന്ന് പറഞ്ഞു പ്രചരിക്കുന്ന വാർത്തകൾ വെറും വ്യാജ വാർത്തകളാണ്. തിങ്കളാഴ്ച ഏപ്രിൽ ഒന്ന് ആയതുകൊണ്ട് ചില രണ്ടാം കിട മാധ്യമങ്ങൾ ആരാധകരെ പറ്റിക്കുവാനായി പ്രചരിച്ച വാർത്തയാണിത്.
ഇതിലൊരു സത്യാവസ്ഥയും ഇല്ല. അതോടൊപ്പം ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാർക്കോ റിയൂസ് മോഹൻ ബഗാനിലേക്ക് പറഞ്ഞുള്ള വാർത്തകളും വ്യാജമാണ്. ഇതെല്ലാം ചില വ്യക്തികൾ ആരാധകരെ ഏപ്രിൽ ഫൂളാക്കാൻ ചെയ്യുന്നതാണ്.