in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ റാമോസ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ വാഴ്ത്തി ആരാധകർ

ആദ്യം മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എട്ടുതാരങ്ങൾ ബ്ലാസ്റ്റേഴ്സിനായി ഐഎസ്എൽ അരങ്ങേറ്റം നടത്തിയ മത്സരം കൂടിയായിരുന്നു ഉദ്ഘാടന മത്സരം. എന്നാൽ അരങ്ങേറ്റത്തിന്റെ യാതൊരു കുറവും താരങ്ങൾ ഗ്രൗണ്ടിൽ കാണിച്ചില്ല.

ഐഎസ്എൽ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയ യാത്ര ആരംഭിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഒരു ഓൺ ഗോളും നായകൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ.

ആദ്യം മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എട്ടുതാരങ്ങൾ ബ്ലാസ്റ്റേഴ്സിനായി ഐഎസ്എൽ അരങ്ങേറ്റം നടത്തിയ മത്സരം കൂടിയായിരുന്നു ഉദ്ഘാടന മത്സരം. എന്നാൽ അരങ്ങേറ്റത്തിന്റെ യാതൊരു കുറവും താരങ്ങൾ ഗ്രൗണ്ടിൽ കാണിച്ചില്ല.

ഐബാൻ ഡോഹ്ലിങ്, മിലോസ് ഡ്രിങ്കിച്ച്, ഐമൻ, സകായ് തുടങ്ങിയ അരങ്ങേറ്റക്കാർ ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നും പ്രകടനം നടത്തി. ഇവർക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രതിരോധ താരം പ്രബീർ ദാസ്.

ബംഗളൂരു എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇത്തവണ ടീമിൽ എത്തിച്ച താരമാണ് പ്രബീർ. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയിൽ മികച്ച പ്രകടനമാണ് ഈ 29 കാരൻ കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ പല ആരാധക കൂട്ടായ്മകളിലും പ്രബീർ ദാസിനെ സൂപ്പർ താരം റാമോസുമായി താരതമ്യം ചെയ്യുന്നതായി കാണാൻ സാധിക്കും.

ഒരിക്കലും റാമോസിന്റെ പ്രകടനവുമായോ അദ്ദേഹത്തിന്റെ ലെവലുമായോ പ്രബീർ ദാസിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല എങ്കിലും ടീമിനായി നൽകുന്ന അർപ്പണ ബോധത്തിൽ റാമോസിനെ പോലൊരു താരമാണ് പ്രബീർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്

ബ്ലാസ്റ്റേഴ്സിന് സ്വന്തമായി ഒരു സ്റ്റേഡിയം വേണം;നിർദേശവുമായി എ എഫ് സി

ചെന്നൈയെ മറികടന്നു🔥; ഐഎസ്എലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്…