in

LOVELOVE

അവൻ വേണ്ട; പകരം സഞ്ജുവിനെ തിരിച്ച് വിളിക്കുവെന്ന് ആരാധകർ

ഏഷ്യ കപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയൻ നേടി സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയെങ്കിലും ഇന്ത്യൻ ഉപനായകൻ ലോകേഷ് രാഹുലിന്റെ പ്രകടനം ചർച്ചയാവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ രാഹുലിന് സാധിച്ചിട്ടില്ല. ആദ്യ മല്സരത്തില് റൺസൊന്നും നേടാൻ കഴിയാത്ത രാഹുൽ ഇന്നലെ ഹോങ്കോങിനെതിരെ 39 റൺസ് എടുത്തെങ്കിലും അതിന് അദ്ദേഹം 36 പന്തുകൾ നേരിട്ടിരുന്നു.താരതമ്യേന ദുർബലരായ ഹോങ്കോങിനെതിരെ പോലും മികച്ച സ്ട്രൈക്ക് റൈറ്റോടെ ബാറ്റ് വീശാൻ രാഹുലിന് സാധിക്കുന്നില്ല എന്ന വിമർശനവും ഇതോടെ ഉയരുകയാണ്.

ഏഷ്യ കപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയെങ്കിലും ഇന്ത്യൻ ഉപനായകൻ ലോകേഷ് രാഹുലിന്റെ പ്രകടനം ചർച്ചയാവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ രാഹുലിന് സാധിച്ചിട്ടില്ല. ആദ്യ മല്സരത്തില് റൺസൊന്നും നേടാൻ കഴിയാത്ത രാഹുൽ ഇന്നലെ ഹോങ്കോങിനെതിരെ 39 റൺസ് എടുത്തെങ്കിലും അതിന് അദ്ദേഹം 36 പന്തുകൾ നേരിട്ടിരുന്നു.താരതമ്യേന ദുർബലരായ ഹോങ്കോങിനെതിരെ പോലും മികച്ച സ്ട്രൈക്ക് റൈറ്റോടെ ബാറ്റ് വീശാൻ രാഹുലിന് സാധിക്കുന്നില്ല എന്ന വിമർശനവും ഇതോടെ ഉയരുകയാണ്.

രാഹുലിന്‍റെ മെല്ലെപ്പോക്ക് മറുവശത്ത് രോഹിത് ശര്‍മയെ കൂടി സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന ആരോപണവും ഉയരുകയാണ്. ഇനി സൂപ്പർ ഫോറിൽ സൂപ്പർ മത്സരങ്ങൾ ബാക്കി നിൽക്കെ രാഹുൽ ഇതേ പ്രകടനം തുടർന്നാൽ അത് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുമെന്ന വിമർശനം കൂടിയുണ്ട്.

നീണ്ട നാളത്തെ പരിക്കിന്റെ ശേഷം ടീമിലെത്തിയ രാഹുലിന് തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുവാൻ സാധിച്ചിട്ടില്ല. മൂന്ന് മാസത്തെ ഇടവേളക്കുശേഷം സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ ഓപ്പണറെന്ന നിലയില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു റണ്ണും 46 പന്തില്‍ 30 റണ്‍സുമെടുത്ത് പുറത്തായി.

ഇത്തരത്തിൽ രാഹുൽ മെല്ലെപ്പോക്ക് തുടരുന്ന സാഹചര്യത്തിൽ രാഹുലിന് പകരം മലയാളി താരം സഞ്ജുവിനെ തിരിച്ച് കൊണ്ട് വരണമെന്ന ആവശ്യവും ആരാധകർ ഉയർത്തുകയാണ്. അത്യാവശ്യം സ്ട്രൈക്കെ റേറ്റിലൂടെ കളിക്കുന്ന സഞ്ജു രാഹുലിന് മികച്ച പകരക്കാരനാവുമെന്നാണ് ആരാധകരുടെ പക്ഷം. ഇന്ത്യയ്ക്ക് വേണ്ടി അവസാന കുറച്ച് മത്സരങ്ങൾ കളിച്ച സഞ്ജു ദേദപ്പെട്ട പ്രകടനവും കാഴ്ച വെച്ചിരുന്നു.

അതെ സമയം രാഹുൽ തിരിച്ച് വരുമെന്നും രണ്ട് മത്സരങ്ങളിലെ പ്രകടനം നോക്കി രാഹുലിനെ വിലയിരുത്തരുത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 60 പന്തിൽ 100 റൺസ് എടുക്കാൻ കഴിവുള്ള ബട്ടർ കൂടിയാണ് രാഹുൽ എന്നും പലരും ഓർമിപ്പിക്കുന്നു.

ISL മുഴുവൻ മത്സരങ്ങളുടെ ഫിക്സചർ ഇതാ?

ബ്ലാസ്റ്റേഴ്സിന്റെ ISL മത്സരങ്ങൾ ഇതാ..