ബാഴ്‌സലോണ വിട്ട ഫ്രഞ്ച് പ്രധിരോധ താരം സാമുവൽ ഉംറ്റിറ്റിയെ റാഞ്ചി ഇറ്റാലിയൻ ക്ലബ്ബ്. കഴിഞ്ഞ സീസണിൽ സീരിയ ബി ജയിച്ച് സീരിയ എയിലേക്ക് യോഗ്യത നേടിയ ലെക്‌സിയാണ് താരത്തെ സ്വന്തമാക്കിയത്.
ഒരു വർഷം നീളുന്ന ലോൺ അടിസ്ഥാനത്തിലാണ് താരം ലെക്‌സിയിൽ എത്തുന്നത്. പിന്നീട് താരത്തെ സ്വന്തമാക്കാനുള്ള ഓഫർ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ കുറെ നാളുകളായി സാവി താരത്തിന് വേണ്ടത്ര പരിഗണ നൽകിയിരുന്നില്ല. താരം ബാഴ്‌സകൊപ്പം യുഎസ്എയിൽ വെച്ച് നടന്ന പ്രീ സീസണിലും പങ്കെടുത്തിയിരുന്നില്ല.
താരത്തെ സ്വന്തമാക്കാൻ ജിറോണ, റെന്നസ് , ഒളിംപിയാക്കോ എന്നി ക്ലബ്ബുകളും ശ്രമിച്ചിരുന്നു. ഉംറ്റിറ്റി 2016ലാണ് ബാഴ്‌സയിൽ എത്തിയത്. 133 മൽസരങ്ങളും കളിച്ചിട്ടുണ്ട്.