in , ,

ഫിഫ വിലക്ക് പിൻവലിച്ചു; ഇന്ത്യൻ ഫുട്ബോളിന് സന്തോഷവാർത്ത

ഇന്ത്യൻ ഫുട്ബോളിന് സന്തോഷവാർത്ത. ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നേരത്തെ ഓഗസ്റ്റ് 15 നായിരുന്നു ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്ത വന്നത്. ഫുട്ബാൾ അസോസിയേഷനിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായത്തോടെയാണ് ഫിഫ ഐഐഎഫ്എഫിനെ വിലക്കിയത്.

കഴിഞ്ഞ ദിവസം വിലക്ക് മാറ്റാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ. സുനന്ദോ ധർ ഫിഫയ്ക്ക് കത്ത് അയച്ചിരുന്നു.സുപ്രീം കോടതി സിഒഎ മാൻഡേറ്റ് പൂർണ്ണമായി പിൻവലിക്കുനകയും എഐഎഫ്എഫിന്റെ ഭരണ ചുമതല ഐഐഎഫ്എഫിലേക്ക് തന്നെ തിരികെയെത്തിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ഇന്ത്യയുടെ വിലക്ക് ഫിഫ ഒഴിവാക്കിയത്. ഇതോടെ അണ്ടർ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും.

കൂടാതെ ഇന്ത്യൻ ടീമിന് ഇനി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും ചെയ്യാം. ഇന്ത്യൻ ക്ലബ്ബുകൾക്ക് എഎഫ്സി ടൂർണമെന്റുകളിൽ കളിക്കുകയും ചെയ്യാം.

എഎഫ്സി കപ്പിൽ എടികെ മോഹൻബഗാന് കളിക്കാമെങ്കിലും ഗോകുലം കേരളയ്ക്കാണ് നഷ്ടമുണ്ടായത്. നേരത്തെ ഫിഫ വിലക്കിനെ തുടർന്ന് ഗോകുലത്തിന് എഎഫ്സി ചാമ്പ്യൻസ് ലീഗ് അവസരം നഷ്ടമായിരുന്നു.

സ്വീകരിക്കാൻ ഫാൻസ്‌ ഒരുങ്ങി, അഡ്രിയാൻ ലൂണ ഉടൻ കൊച്ചിയിലെത്തും?

ഫിഫ വിലക്ക് പിൻവലിച്ചില്ലേ?; ഇനി ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരം കളിക്കാനാവുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി