in

LOVELOVE CryCry OMGOMG AngryAngry LOLLOL

ഫിഫ വിലക്ക് പിൻവലിച്ചില്ലേ?; ഇനി ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരം കളിക്കാനാവുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി

ഫിഫയുടെ വിലക്ക് കാരണമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾ മുടങ്ങിയത്. യുഎഇയിലെ വിവിധ ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങിയിരുന്നത്.എന്നാലിപ്പോൾ ഫിഫ വിലക്ക് പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരങ്ങൾ കളിക്കാനാവുമോ എന്ന ചോദ്യമാണ് പല ആരാധകരും ചോദിക്കുന്നത്.

ഫിഫയുടെ വിലക്ക് കാരണമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾ മുടങ്ങിയത്. യുഎഇയിലെ വിവിധ ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങിയിരുന്നത്.

എന്നാലിപ്പോൾ ഫിഫ വിലക്ക് പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരങ്ങൾ കളിക്കാനാവുമോ എന്ന ചോദ്യമാണ് പല ആരാധകരും ചോദിക്കുന്നത്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി വരികയാണ്.

ഫിഫ വിലക്ക് പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ മത്സരങ്ങൾക്ക് വീണ്ടും കളമൊരുങ്ങുകയാണ്. പുതുക്കിയ പ്രീ സീസൺ ഷെഡ്യൂൾ രണ്ട് ദിവസങ്ങൾക്ക് ശേഷം പുറത്ത് വിടുമെന്നാണ് സൂചനകൾ.

അതെ സമയം ഫിഫ വിലക്ക് പിൻവലിച്ചതോടെ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കൂടാതെ എടികെ മോഹൻബഗാന് എഎഫ്സി ടൂർണമെന്റ് മത്സരം കളിക്കാനും ആവും.

ഇത്തരത്തിൽ ഫിഫ വിലക്ക് പിൻവലിച്ചതോടെ ഇന്ത്യൻ ഫുട്ബോളിന് സന്തോഷകരമായ വാർത്തകൾ വരുന്നുണ്ട് എങ്കിലും ഫിഫ വിലക്ക് പിൻവലിച്ചിട്ടും വലിയ സങ്കടമുള്ളത് ഗോകുലം കേരളയുടെ കാര്യത്തിലാണ്.

ഫിഫ വിലക്ക് വന്ന സമയം ഗോകുലത്തിന് എഎഫ്സി ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസരം നഷ്ടമായിരുന്നു. ഇന്ത്യൻ സ്പോർട്സ് കൗൺസിൽ ഇടപെട്ടിട്ടും ഗോകുലത്തിന് ചാമ്പ്യൻസ്ലീഗ് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഫിഫ വിലക്ക് പിൻവലിച്ചു; ഇന്ത്യൻ ഫുട്ബോളിന് സന്തോഷവാർത്ത

ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരത്തെ സൈൻ ചെയ്‌തേക്കും..