in

OMGOMG LOLLOL CryCry LOVELOVE

ഫിഫ ദി ബെസ്റ്റ് ; എപ്പോൾ? എങ്ങനെ? ആരൊക്കെ? നിങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ

ഫിഫയുടെ ‘ദി ബെസ്റ്റ്’ അവാർഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ വെച്ച് നടക്കാനിരിക്കുകയാണ്, 2021- വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫിഫ ദി ബെസ്റ്റ് ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം…

FIFA the best

ലോകഫുട്ബോളിലെ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഫിഫയുടെ ‘ദി ബെസ്റ്റ്’ അവാർഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ വെച്ച് നടക്കാനിരിക്കുകയാണ്, 2021- വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഫിഫ ദി ബെസ്റ്റ് ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം…

– എപ്പോഴാണ് ഫിഫ ദി ബെസ്റ്റ് ചടങ്ങ് നടക്കുന്നത്?

ഫിഫ ദി ബെസ്റ്റ് അവാർഡ് ദാന ചടങ്ങ് 2022 ജനുവരി 17 തിങ്കളാഴ്ച നടക്കും. കൃത്യമായ സമയം ഇതുവരെ ഫിഫ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം, അവാർഡ് ദാന ചടങ്ങ് 2020 ഡിസംബർ 17 വ്യാഴാഴ്ച നടന്നു, നടപടിക്രമങ്ങൾ ഇന്ത്യൻ സമയം രാത്രി 10:30 ന് ആരംഭിക്കുകയും പ്രധാന ഇവന്റ് ഇന്ത്യൻ സമയം രാത്രി 11:30 ന് ആരംഭിക്കുകയും ചെയ്തു.

FIFA the best

– ഇന്ത്യയിൽ നിന്നുള്ളവർ ഫിഫ ദി ബെസ്റ്റ് ചടങ്ങുകൾ എങ്ങനെ കാണും?

ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റ്, യൂട്യൂബ് ചാനൽ , ഫേസ്ബുക്ക്, ട്വിറ്റർ ഹാൻഡിലുകളിൽ ലൈവ് ആയി സ്ട്രീം ചെയ്യും. ഫിഫയുടെ യൂട്യൂബ് ചാനലിൽ റിമൈൻഡർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ അവാർഡ് ദാന ചടങ്ങ് തുടങ്ങുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.

– ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിംഗിന്റെ കാര്യമോ?

2021 ഡിസംബർ 11 വരെ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തങ്ങളുടെ ഇഷ്ടപ്പെട്ട കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് ആരാധകർക്ക് വോട്ടിങ് ചെയ്യാനുള്ള അനുമതി ഫിഫ നൽകിയിരുന്നു.

ഫിഫ ദി ബെസ്റ്റ് അവാർഡ് ഫൈനലിസ്റ്റുകൾ…

– ഫിഫ ദി ബെസ്റ്റ് പുരുഷ താരങ്ങളുടെ നോമിനികൾ

റോബർട്ട് ലെവന്റോസ്കി – ബയേൺ മ്യൂണിക്ക് / പോളണ്ട്

മുഹമ്മദ് സലാ – ലിവർപൂൾ / ഈജിപ്ത്

ലയണൽ മെസ്സി – എഫ്‌സി ബാഴ്‌സലോണ/പാരീസ് സെന്റ് ജെർമെയ്ൻ / അർജന്റീന

– ഫിഫ ദി ബെസ്റ്റ് വനിതാ താരങ്ങളുടെ നോമിനികൾ

ജെന്നിഫർ ഹെർമോസോ – എഫ്‌സി ബാഴ്‌സലോണ / സ്പെയിൻ

സാം കെർ – ചെൽസി / ഓസ്ട്രേലിയ

അലക്സിയ പുറ്റെല്ലസ് – എഫ്സി ബാഴ്സലോണ / സ്പെയിൻ

– ഫിഫ ദി ബെസ്റ്റ് പുരുഷ കോച്ച് നോമിനികൾ

റോബർട്ടോ മാൻസിനി – ഇറ്റലി ദേശീയ ടീം

പെപ് ഗ്വാർഡിയോള – മാഞ്ചസ്റ്റർ സിറ്റി

തോമസ് തുച്ചൽ – ചെൽസി

– ഫിഫ ദി ബെസ്റ്റ് വനിതാ കോച്ച് നോമിനികൾ

ലൂയിസ് കോർട്ടെസ് – എഫ്സി ബാഴ്സലോണ

എമ്മ ഹെയ്സ് – ചെൽസി

സറീന വീഗ്മാൻ – നെതർലൻഡ്സ് ദേശീയ ടീം/ഇംഗ്ലണ്ട് ദേശീയ ടീം

– ഫിഫ ദി ബെസ്റ്റ് പുരുഷ ഗോൾകീപ്പർ നോമിനികൾ

ജിയാൻലൂജി ഡോണരുമ്മ – എസി മിലാൻ/പിഎസ്ജി

എഡ്വാർഡ് മെൻഡി – ചെൽസി

മാനുവൽ ന്യൂയർ – ബയേൺ മ്യൂണിക്ക്

– ഫിഫ ദി ബെസ്റ്റ് വനിതാ ഗോൾകീപ്പർ നോമിനികൾ

ആൻ-കാട്രിൻ ബർഗർ – ചെൽസി

ക്രിസ്റ്റ്യൻ എൻഡ്ലർ – പിസ്ജി /ലിയോൺ

സ്റ്റെഫാനി ലിൻ മേരി ലബ്ബെ – റോസെൻഗാർഡ്/പിഎസ്ജി

– ഫിഫ പുസ്കാസ് അവാർഡ്

എറിക് ലമേല (ടോട്ടനം vs ആഴ്‌സണൽ)

പാട്രിക്ക് ഷിക്ക് (ചെക്ക് റിപ്പബ്ലിക്ക് vs സ്കോട്ട്ലാൻഡ്)

മെഹ്ദി തറെമി (പോർട്ടോ vs ചെൽസി)

മെസ്സിയിൽ നിന്ന് CR7-നിലേക്ക്, പോചെട്ടിനോ യുണൈറ്റഡിലേക്കെന്ന് വെളിപ്പെടുത്തി ഫുട്ബോൾ ജേർണലിസ്റ്റ്

ബാഴ്സ നൽകുന്നതിന്റെ 50 ഇരട്ടി പണം നൽകാമെന്ന് ലിവർപൂൾ, ഗാവി ആൻഫീൽഡിലെത്തുമോ?