in ,

LOVELOVE OMGOMG LOLLOL CryCry

മെസ്സിയിൽ നിന്ന് CR7-നിലേക്ക്, പോചെട്ടിനോ യുണൈറ്റഡിലേക്കെന്ന് വെളിപ്പെടുത്തി ഫുട്ബോൾ ജേർണലിസ്റ്റ്

റിപ്പോർട്ടുകൾ പ്രകാരം മൗറിസിയോ പോചെട്ടിനോക്ക് തന്നെയാണ് നിലവിൽ അടുത്ത സീസണിൽ റെഡ് ഡെവിൾസിന്റെ പരിശീലകനാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കൂടാതെ ഫ്രഞ്ചുകാരനായ സിനദിൻ സിദാനെ പിസ്ജി ഈ സീസൺ കഴിയുന്നതോടെ പാരിസിലെത്തിക്കുവാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ശക്തമാണ്.

പിസ്ജി പരിശീലകനായ മൗറിസിയോ പോചെട്ടിനോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ മാധ്യമമായ ലെ പാരിസിയന്റെ ജേർണലിസ്റ്റായ ഡോമിനിക് സെവറക്.

തന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡ്-പോചെട്ടിനോ കരാർ ഏകദേശം പൂർത്തിയായി എന്നാണ് La Chaîne L’Équipe-മായി സംസാരിക്കുന്നതിനിടെ സെവറക് പറഞ്ഞത്.

നിലവിൽ പിസ്ജിയുമായി 2023 ജൂൺ വരെ കരാറുള്ള 49-കാരനായ പോചെട്ടിനോ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കുള്ള മുൻഗണനയെന്നും, റെഡ് ഡെവിൾസിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കാൻ പോചെട്ടിനോ സമ്മതിച്ചതായും സെവറക് കൂട്ടിച്ചേർക്കുന്നു.

“സീസൺ അവസാനിക്കുന്നതിന് മുൻപ് പോചെട്ടിനോക്ക് ഒന്നും പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഏതാണ്ട് പൂർത്തിയായി. എനിക്ക് അറിയാവുന്നത് ഞാൻ നിങ്ങളോട് പറയുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് പോചെട്ടിനോയെ ആഗ്രഹിക്കുന്നു, പോചെട്ടിനോ ഓൾഡ് ട്രാഫോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ നമ്മൾ ആ കരാറിൽ നിന്ന് അകലെയല്ല.” – ഡോമിനിക് സെവറക് പറഞ്ഞു.

നേരത്തെ ഒലെ ഗുന്നാർ സോൾഷ്യയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം മൗറിസിയോ പോചെട്ടിനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേൽക്കുമെന്ന തരത്തിലുള്ള ശക്തമായ വാർത്തകൾ ഫുട്ബോൾ ലോകത്ത് ഉയർന്നു കേട്ടിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഇടക്കാല പരിശീലകനായി റാൾഫ് റാങ്നികിനെയാണ് ഓൾഡ് ട്രാഫോഡിലെത്തിച്ചത്. ഈ സീസൺ കഴിയുന്നത് വരെയാണ് റാങ്നിക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുള്ളത് എന്നത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ഥിര പരിശീലകനെ തേടുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മൗറിസിയോ പോചെട്ടിനോക്ക് തന്നെയാണ് നിലവിൽ അടുത്ത സീസണിൽ റെഡ് ഡെവിൾസിന്റെ പരിശീലകനാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കൂടാതെ ഫ്രഞ്ചുകാരനായ സിനദിൻ സിദാനെ പിസ്ജി ഈ സീസൺ കഴിയുന്നതോടെ പാരിസിലെത്തിക്കുവാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ശക്തമാണ്.

അതിനാൽ തന്നെ മൗറിസിയോ പോചെട്ടിനോ പിസ്ജി വിട്ടുകൊണ്ട് യുണൈറ്റഡിലിത്താനുള്ള സാധ്യത വളരെയധികം ഉയർന്നിട്ടുമുണ്ട്. നേരത്തെ തോമസ് ട്യൂഷലിന് പകരക്കാരനായാണ് 2020-ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനത്തിൽ നിന്നും പോചെട്ടിനോ പാരിസിലെത്തുന്നത്.

സച്ചിനില്ല, ലെജന്റ്സ് ക്രിക്കറ്റ് കളിക്കാൻ സ്റ്റുവർട്ട് ബിന്നിയും; ഇന്ത്യൻ സ്ക്വാഡ് നോക്കാം!

ഫിഫ ദി ബെസ്റ്റ് ; എപ്പോൾ? എങ്ങനെ? ആരൊക്കെ? നിങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ