in , ,

LOVELOVE

ബാഴ്സ നൽകുന്നതിന്റെ 50 ഇരട്ടി പണം നൽകാമെന്ന് ലിവർപൂൾ, ഗാവി ആൻഫീൽഡിലെത്തുമോ?

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം ബാഴ്സലോണ ടീമിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് തന്നെയാണ് ഗാവി എന്ന സൂപ്പർ മിഡ്‌ഫീൽഡർ വഹിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ കാലത്തിനുള്ളിൽ നിരവധി ഫുട്ബോൾ ആരാധകരുടെ മനസ്സിനകത്ത് ഇടം നേടാനും ഈ സ്പാനിഷ് താരത്തിനു കഴിഞ്ഞു.

എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് യുവസൂപ്പർ താരമായ പാബ്ലോ ഗാവിക്ക് വമ്പൻ ഓഫറുമായി പ്രീമിയർ ലീഗ് വമ്പന്മാർ ലിവർപൂൾ. വെറും 17 വയസ്സ് മാത്രം പ്രായമുള്ള ഗാവിക്ക് ബാഴ്സലോണയിൽ നിന്ന് ലഭിക്കുന്ന സാലറിയുടെ 50 ഇരട്ടി സാലറി ആൻഫീൽഡിൽ കളിക്കുകയാണെങ്കിൽ താരത്തിന് നൽകാമെന്ന് ലിവർപൂൾ ഓഫർ ചെയ്തതായി എൽ നാഷണലാണ് റിപ്പോർട്ട്‌ ചെയ്യുന്നത്.

2015-ൽ തന്റെ 11-വയസ്സിൽ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലെത്തിയ ഗാവി, 2020 സെപ്റ്റംബറിലാണ് ബാഴ്സലോണയുമായി ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പുവെക്കുന്നത്. ബാഴ്സലോണ ബി ടീം വഴി ഈ സീസണിൽ ബാഴ്സലോണയുടെ സീനിയർ ടീമിലേക്കെത്താനും ഗാവിക്ക് കഴിഞ്ഞു. ബാഴ്സലോണ ക്ലബ്ബിൽ കാഴ്ച വെച്ച മികച്ച പ്രകടനം സ്പെയിനിന്റെ സീനിയർ ദേശീയ ടീമിലും ഈ യുവതാരത്തെ എത്തിച്ചു.

നിലവിൽ റിപ്പോർട്ടുകൾ പ്രകാരം 50 മില്യൺ യൂറോ റിലീസ് ക്ലോസ്സുള്ള ഗാവിക്ക് ബാഴ്സലോണ ക്ലബ്ബിൽ നിന്ന് ഒരാഴ്ച ലഭിക്കുന്ന സാലറി 1920 യൂറോയാണ്. ഇതിന്റെ 50 മടങ്ങായ 96000 യൂറോയാണ് പ്രതിവാരം താരത്തിന് ലിവർപൂൾ ഓഫർ ചെയ്ത സാലറി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന എഫ്സി ബാഴ്സലോണ ലിവർപൂളിന്റെ ഓഫർ സ്വീകരിക്കുമോ എന്നത് കണ്ടറിയണം.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം ബാഴ്സലോണ ടീമിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് തന്നെയാണ് ഗാവി എന്ന സൂപ്പർ മിഡ്‌ഫീൽഡർ വഹിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ കാലത്തിനുള്ളിൽ നിരവധി ഫുട്ബോൾ ആരാധകരുടെ മനസ്സിനകത്ത് ഇടം നേടാനും ഈ സ്പാനിഷ് താരത്തിനു കഴിഞ്ഞു.

ഫിഫ ദി ബെസ്റ്റ് ; എപ്പോൾ? എങ്ങനെ? ആരൊക്കെ? നിങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ

ഫ്രഞ്ച് സൂപ്പർ താരം ഇനിയും കാത്തിരിക്കണം എന്ന് യുണൈറ്റഡ് പരിശീലകൻ…