in

LOVELOVE

2021-ലെ ഏറ്റവും മികച്ച കോച്ച് ആര്? ഫിഫ ദി ബെസ്റ്റ് കോച്ച് ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചു

ഇതിനകം തന്നെ ഫിഫ അവാർഡുകൾക്ക് വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിഫ പുസ്കാസ് അവാർഡ്, ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ എന്നീ വിഭാഗത്തിലെ ഫൈനലിസ്റ്റുകളെയും കഴിഞ്ഞ ദിവസങ്ങളിലായി ഫിഫ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഫിഫ ദി ബെസ്റ്റ് കോച്ച് വിഭാഗത്തിലുള്ളവരുടെ ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നു

FIFA best coatch

ലോകഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന വ്യക്തികൾക്ക് ഫിഫ ദി ബെസ്റ്റ് അവാർഡുകൾ നൽകുന്നുണ്ട്. 2021 വർഷത്തിലെ ഫിഫ ദി ബെസ്റ്റ് അവാർഡുകൾ ഈ മാസം ജനുവരി 17-നു ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് സമ്മാനിക്കുന്നത്.

ഏറ്റവും മികച്ച പുരുഷ താരം-വനിത താരം, ഏറ്റവും മികച്ച പുരുഷ-വനിത പരിശീലകൻ, ഏറ്റവും മികച്ച പുരുഷ-വനിത ഗോൾകീപ്പർ തുടങ്ങി ഒട്ടനവധി അവാർഡുകൾ ഫിഫ നൽകുന്നുണ്ട്. കൂടാതെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡും ഫിഫയാണ് നൽകുന്നത്.

ഇതിനകം തന്നെ ഫിഫ അവാർഡുകൾക്ക് വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിഫ പുസ്കാസ് അവാർഡ്, ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ എന്നീ വിഭാഗത്തിലെ ഫൈനലിസ്റ്റുകളെയും കഴിഞ്ഞ ദിവസങ്ങളിലായി ഫിഫ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഫിഫ ദി ബെസ്റ്റ് കോച്ച് വിഭാഗത്തിലുള്ളവരുടെ ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നു. ഫിഫ ദി ബെസ്റ്റ് മികച്ച താരത്തിനുള്ള ഫൈനലിസ്റ്റുകളെ അടുത്ത ദിവസമായി ഫിഫ പ്രഖ്യാപിക്കും.

ഫിഫ ദി ബെസ്റ്റ് വനിത കോച്ച് അവാർഡ് നേടുന്നതിനുള്ള ഫൈനലിസ്റ്റുകളായ മൂന്നു പേർ ഇവരാണ്…

– ലൂയിസ് കോർട്ടെസ് (സ്പെയിൻ / എഫ്സി ബാഴ്സലോണ)

– എമ്മ ഹെയ്സ് (ഇംഗ്ലണ്ട് / ചെൽസി എഫ്സി)

– സറീന വീഗ്മാൻ (നെതർലാൻഡ്സ് / ഡച്ച് ദേശീയ ടീം / ഇംഗ്ലീഷ് ദേശീയ ടീം)

ഫിഫ ദി ബെസ്റ്റ് പുരുഷ കോച്ച് അവാർഡ് നേടുന്നതിനുള്ള ഫൈനലിസ്റ്റുകളായ മൂന്നു പേർ ഇവരാണ്…

– പെപ് ഗാർഡിയോള (സ്പെയിൻ / മാഞ്ചസ്റ്റർ സിറ്റി എഫ്‌സി)

– റോബർട്ടോ മാൻസിനി (ഇറ്റലി / ഇറ്റാലിയൻ ദേശീയ ടീം)

– തോമസ് ട്യൂഷൽ (ജർമ്മനി / ചെൽസി എഫ്‌സി)

ബ്രസീൽ സൂപ്പർ താരത്തിന്റെ PSG ട്രാൻസ്ഫർ വാർത്തകൾക്ക് ചുവന്ന കൊടി കാണിച്ച് താരത്തിന്റെ ഏജന്റ്…

അർജന്റീനയുടെ അടുത്ത മത്സരങ്ങൾ മെസ്സി ഒഴിവാക്കണമെന്ന് പരിശീലകൻ നിർദ്ദേശിച്ചതായി റിപ്പോർട്ട്‌…