in , ,

LOVELOVE

ഒടുവിൽ സഞ്ജുവിന്റെ തലവര തെളിയുന്നു, ഒപ്പം ദുബെയ്‌ക്കും; ലോകകപ്പിനുള്ള പതിനഞ്ചംഗ സാധ്യത ടീം പുറത്ത്

മലയാളി താരം സഞ്ജു സാംസണും ഇത്തരത്തിൽ തലവരയുടെ പ്രശ്നമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിന് പലപ്പോഴും ഇന്ത്യൻ ദേശീയ ടീമിൽ വിളിയെത്തിയില്ല. എന്നാൽ ഇപ്പോഴിതാ സഞ്ജുവിന് മുന്നിൽ ബിസിസിഐ വാതിൽ തുറന്നിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പറ്റി പറയുകയാണെങ്കിൽ കഴിവ് മാത്രം പോരാ തലവരയും വേണം ടീമിലെത്താൻ. മനോജ് തിവാരി, അമ്പാട്ടി റായിഡു എന്നിവരൊക്കെ കഴിവുണ്ടായിട്ടും ബിസിസിഐയ്ക്ക് മുന്നിൽ തലവര ഇല്ലാതെ പോയവരാണ്. വിജയ് ശങ്കർ, വരുൺ ചക്രവർത്തി തുടങ്ങിയവരാവട്ടെ കഴിവിനേക്കാൾ തലവര കാരണം ടീമിലെത്തിയവരുമാണ്.

മലയാളി താരം സഞ്ജു സാംസണും ഇത്തരത്തിൽ തലവരയുടെ പ്രശ്നമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിന് പലപ്പോഴും ഇന്ത്യൻ ദേശീയ ടീമിൽ വിളിയെത്തിയില്ല. എന്നാൽ ഇപ്പോഴിതാ സഞ്ജുവിന് മുന്നിൽ ബിസിസിഐ വാതിൽ തുറന്നിരിക്കുകയാണ്.

പ്രമുഖ കായിക മാധ്യമമായ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം സഞ്ജു വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാവുമെന്നാണ്. ടി20 ലോകപ്പിനുള്ള ടീമിനെ നാളെയാണ് ബിസിസിഐ പ്രഖ്യാപിക്കുന്നത്. ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാണ് സഞ്ജുവിനെ ഫസ്റ്റ് ചോയിസ് കീപ്പറായി ടീമിൽ ഉൾപെടുത്തുക എന്നത്.

കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നും പകരം സഞ്ജുവിനെ പരിഗണിക്കാമെന്നുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായമെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ നാളെ പുറത്ത് വിടാനുള്ള ലോകകപ്പ് സ്‌ക്വാഡിന്റെ സാധ്യത പട്ടികയും പുറത്ത് വന്നിട്ടുണ്ട്. പട്ടികപരിശോധിക്കാം.. മുന്‍നിര: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, മധ്യനിര: സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിംഗ്. സ്പിന്നര്‍: കുല്‍ദീപ് യാദവ്. പേസര്‍മാര്‍: ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ / മുഹമ്മദ് സിറാജ് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ റെഡി; പ്രഖ്യാപനം ഉടനുണ്ടായേക്കും

അടുത്ത നായകനാര്?; രോഹിതിന് ശേഷം ഇന്ത്യയെ നയിക്കാൻ രണ്ട് പേരെ തിരഞ്ഞെടുത്ത് ബിസിസിഐ