in , , , ,

LOVELOVE AngryAngry CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ റെഡി; പ്രഖ്യാപനം ഉടനുണ്ടായേക്കും

ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ പുതിയ പരിശീലകനുമായ ചർച്ച നടത്തിയെന്നും ചർച്ചകൾ പൂർണമായെന്നുമാണ്. ഇവാൻ വുകമനോവിച്ചുമായി ബ്ലാസ്റ്റേഴ്‌സ് വേർപിരിയുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു പരിശീലകനുമായ ചർച്ചകൾ നടത്തിയിരുന്നു.ഇത് മുന്നിൽ കണ്ട് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇവാനുമായി വേർപിരിഞ്ഞത്.

ഇവാൻ വുകമനോവിച്ചും കേരളാ ബ്ലാസ്റ്റേഴ്സും വഴി പിരിഞ്ഞതോടെ ആരായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുകയാണ്. പല പേരുകളും റൂമറുകളായി പുറത്ത് വരികയും ചെയ്തു.

എന്നാൽ ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ പുതിയ പരിശീലകനുമായ ചർച്ച നടത്തിയെന്നും ചർച്ചകൾ പൂർണമായെന്നുമാണ്. ഇവാൻ വുകമനോവിച്ചുമായി ബ്ലാസ്റ്റേഴ്‌സ് വേർപിരിയുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു പരിശീലകനുമായ ചർച്ചകൾ നടത്തിയിരുന്നു.ഇത് മുന്നിൽ കണ്ട് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇവാനുമായി വേർപിരിഞ്ഞത്.

ഇവാനുമായി വേർപിരിയുക എന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് പെട്ടെന്നെടുത്ത തീരുമാനല്ല. നേരത്തെ തന്നെ ഇവാനുമായി വേർപിരിയാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തിരുന്നു. ഇവാനും ഇക്കാര്യം അറിയാമായിരുന്നുവെന്നും മർക്കസ് മാർഗുല്ലോയെ പോലുള്ള മാധ്യമ പ്രവർത്തകർക്കും ഇക്കാര്യം അറിയാമെന്നും ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നേരത്തെ തന്നെ ഇവാനുമായി വേർപിരിയുന്ന കാര്യത്തിൽ ക്ലബും ഇവാനും ധാരണയിലെത്തിയിരുന്നു. ഇതേ സമയം തന്നെ മറ്റൊരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ആ പരിശീലകൻ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

പുതിയ പരിശീലകനുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ ചർച്ചകൾ പൂർത്തീകരിച്ചതാണെന്നും ഉടനെ പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

അർദ്ധ സെഞ്ചുറി അടിച്ച മത്സരത്തിലെല്ലാം തോൽക്കുന്നു; മുംബൈ താരം അർദ്ധ സെഞ്ചുറി നേടിയ 6 മത്സരങ്ങളിലും മുംബൈ തോറ്റു; ഭാഗ്യക്കേടെന്ന് ആരാധകർ

ഒടുവിൽ സഞ്ജുവിന്റെ തലവര തെളിയുന്നു, ഒപ്പം ദുബെയ്‌ക്കും; ലോകകപ്പിനുള്ള പതിനഞ്ചംഗ സാധ്യത ടീം പുറത്ത്