in , ,

അർദ്ധ സെഞ്ചുറി അടിച്ച മത്സരത്തിലെല്ലാം തോൽക്കുന്നു; മുംബൈ താരം അർദ്ധ സെഞ്ചുറി നേടിയ 6 മത്സരങ്ങളിലും മുംബൈ തോറ്റു; ഭാഗ്യക്കേടെന്ന് ആരാധകർ

ക്രിക്കറ്റ് മാന്യമാരുടെ ഗെയിമാണ് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ മാന്യമ്മാർ മാത്രമല്ല, നല്ല അന്ധവിശ്വാസികളും ക്രിക്കറ്റ് ആരാധകരുടെ കൂട്ടത്തിലുണ്ട്. സച്ചിൻ സെഞ്ചുറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച ആരാധകരുടെ പരിണാമമാണ് ഇന്നത്തെ ചില ആരാധകർ.

ക്രിക്കറ്റ് മാന്യമാരുടെ ഗെയിമാണ് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ മാന്യമ്മാർ മാത്രമല്ല, നല്ല അന്ധവിശ്വാസികളും ക്രിക്കറ്റ് ആരാധകരുടെ കൂട്ടത്തിലുണ്ട്. സച്ചിൻ സെഞ്ചുറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച ആരാധകരുടെ പരിണാമമാണ് ഇന്നത്തെ ചില ആരാധകർ.

പറഞ്ഞ് വരുന്നത്, മുംബൈ ഇന്ത്യൻസിനെ പറ്റിയും അവരുടെ യുവതാരമായ തിലക് വർമയെ പറ്റിയുമാണ്. തിലക് വർമ്മ അർദ്ധ സെഞ്ചുറി അടിച്ച മത്സരത്തിലൊന്നും ഇത് വരെ മുംബൈ ഇന്ത്യൻസ് വിജയിച്ചിട്ടില്ല എന്നതാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്.

2022 ലാണ് തിലക് വർമ്മ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. ഇത് വരെ 6 അർദ്ധ സെഞ്ചുറികൾ താരം നേടിയിട്ടുമുണ്ട്. എന്നാൽ ഈ 6 മത്സരങ്ങളിലും മുംബൈ പരാജയപ്പെടുകയിരുന്നു.

2022 ൽ തന്റെ ആദ്യ ഐപിഎൽ അർദ്ധ ശതകത്തിൽ 33 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. ആ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു മുംബൈയുടെ പരാജയം. അതേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ നേടിയ അര്‍ധസെഞ്ചുറിയും പരാജയത്തില്‍ കലാശിച്ചു.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 46 പന്തില്‍ 84 റണ്‍സ് അടിച്ചു കൂട്ടിയെങ്കിലും ആ മത്സരവും മുംബൈ തോറ്റു.ഈ സീസണിലും ഈ വിധിയില്‍ മാറ്റമില്ല. ഈ സീസണില്‍ സണ്‍ റൈസേഴ്സ് (34 പന്തില്‍ 64), രാജസ്ഥാന്‍ റോയല്‍സ് (45 പന്തില്‍ 65), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (32 പന്തില്‍ 63) എന്നിവര്‍ക്കെതിരെയായിരുന്നു തിലകിന്റെ അര്‍ധ സെഞ്ചുറികള്‍. ഈ മത്സരങ്ങളിലും മുംബൈ തോറ്റു.

ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാൻ വരുന്നത് ബയേൺ മ്യുണിക്ക് ഇതിഹാസമോ? പുതിയ അപ്‌ഡേറ്റ്

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ റെഡി; പ്രഖ്യാപനം ഉടനുണ്ടായേക്കും