in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാൻ വരുന്നത് ബയേൺ മ്യുണിക്ക് ഇതിഹാസമോ? പുതിയ അപ്‌ഡേറ്റ്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാവുമെന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമാണ്. പല പേരുകളും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. നിലവിലെ ഗോവൻ പരിശീലകനായ മനോലോ മാർക്ക്സ് ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാൽ മനോലോ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവില്ലെന്ന് മാർക്കസ് മാർഗല്ലോ വ്യകത്മാക്കിയതോടെ മനോലോ വരില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ഒഡീഷ പരിശീലകനായ സെർജിയോ ലോബര, മോഹൻ ബഗാൻ പരിശീലകൻ ആന്റോണിയോ ലൂപസ് ഹബാസ് തുടങ്ങിയവരൊക്കെ ബ്ലാസ്റ്റേഴ്സിന്റെ ലാഡറിലുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും പുതിയ റിപോർട്ടുകൾ വ്യക്തമാക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഐഎസ്എല്ലിൽ നിന്നല്ലെന്നാണ്. ഇത് വരെ ഐഎസ്എല്ലിൽ പരിശീലിപ്പിക്കാത്ത പുതിയ പരിശീലകനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ.

അതെ സമയം, മുൻ ബയേൻ താരമായ മർക്കസ് ബാബേൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലിക്കാനായേക്കുമെന്ന പുതിയ അഭ്യൂഹങ്ങൾ കൂടി പരക്കുകയാണ്. ബയേൺ മ്യുണിക്കിന് പുറമെ ലിവർപൂളിന് വേണ്ടിയും കളിച്ച താരമാണ് ബാബേൽ.

പരിശീലക കളരിയിലും പ്രശസ്തനാണ് ബാബേൽ. പല ജർമ്മൻ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഓസ്ട്രേലിയൻ ലീഗിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്.വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിനെ 2020 വരെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. അതിനുശേഷം മറ്റേത് ക്ലബ്ബിന്റെയും പരിശീലകസ്ഥാനത്തേക്ക് ഇദ്ദേഹം എത്തിയിട്ടില്ല.ഈ കോച്ചിന് വേണ്ടിയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് റൂമർ.

ബാബേൽ ബ്ലാസ്റ്റേഴ്സിലേക്ക് വരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് അതൊരു പുതിയ ചരിത്രമാകും. ആദ്യമായിട്ടായിരിക്കും ബ്ലാസ്റ്റേഴ്സിന് ഒരു ജർമൻ പരിശീലകനെത്തുക.

അടുത്തവനും പോവാൻ റെഡി; ബ്ലാസ്റ്റേഴ്‌സ് യുവ താരത്തിന് വമ്പൻ തുകയുടെ ഓഫർ; ലക്ഷ്യവെച്ചിരിക്കുന്നത് മുന്നോളം ക്ലബ്ബുകൾ…

അർദ്ധ സെഞ്ചുറി അടിച്ച മത്സരത്തിലെല്ലാം തോൽക്കുന്നു; മുംബൈ താരം അർദ്ധ സെഞ്ചുറി നേടിയ 6 മത്സരങ്ങളിലും മുംബൈ തോറ്റു; ഭാഗ്യക്കേടെന്ന് ആരാധകർ