in , , , ,

CryCry AngryAngry LOVELOVE OMGOMG LOLLOL

അടുത്തവനും പോവാൻ റെഡി; ബ്ലാസ്റ്റേഴ്‌സ് യുവ താരത്തിന് വമ്പൻ തുകയുടെ ഓഫർ; ലക്ഷ്യവെച്ചിരിക്കുന്നത് മുന്നോളം ക്ലബ്ബുകൾ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ദിവസം കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടക്കരമായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇവാനാശാൻ ക്ലബ്‌ വിട്ടത്തോടെ, നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പകുതിയൊള്ളം താരങ്ങളെ ബന്ധപ്പെട്ട് ട്രാൻസ്ഫർ റൂമറുകൾ പുറത്ത് വരുന്നുണ്ട്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരമായ ജീക്സൺ സിംഗിനെ സ്വന്തമാക്കാനായി മോഹൻ ബഗാൻ, ചെന്നൈൻ എഫ്സി, ഈസ്റ്റ്‌ ബംഗാൾ എന്നിവർ രംഗത്ത് വന്നിരിക്കുകയാണ്.

ഇതിൽ മോഹൻ ബഗാൻ താരത്തിനായി വമ്പൻ ഓഫറാണ് നൽകിയിരിക്കുന്നത്. ഏകദേശം 2.2 കോടിയുടെ ഓഫറും മൂന്ന് വർഷ കരാർ വാഗ്ദാനവുമാണ് മോഹൻ ബഗാൻ താരത്തിനായി നൽകിയിരിക്കുന്നത്. ഇതോടൊപ്പം താരത്തിന്റെ കരാർ 2 വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓഫറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻ ബഗാൻ പുറമെ ഈസ്റ്റ്‌ ബംഗാളും ചെന്നൈയും താരത്തിനായി ഓഫർ നൽകിയിട്ടുണ്ട്. ഇനി അറിയേണ്ടത് ബ്ലാസ്റ്റേഴ്‌സ് ഇതിൽ ഏതേലും ഓഫർ സ്വീകരിച്ച് താരത്തെ വിട്ട് കളയുമോ എന്നതാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് വിശ്വസിക്കാം.

ഇവാൻ പിന്നാലെ ചില സുപ്രധാന താരങ്ങളും ടീം വിടും;ദിമിയും,ലൂണയും ലിസ്റ്റിൽ

ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാൻ വരുന്നത് ബയേൺ മ്യുണിക്ക് ഇതിഹാസമോ? പുതിയ അപ്‌ഡേറ്റ്