in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

13 വയസ്സുള്ള ലിയോ മെസ്സിയുടെ ആദ്യത്തെ ഇന്റർവ്യൂ വീഡിയോ കണ്ടുനോക്കൂ..! ഒരാൾ പോലും ഇത് കാണാതെ പോകരുത്!!

First interview of Lionel Messi at Newell's Old Boys

ന്യൂവെൽസ് ഓൾഡ് ബോയ്സ്, ലയണൽ മെസ്സിയുടെ ആദ്യത്തെ മത്സരശേഷമുള്ള അഭിമുഖത്തിന്റെ എക്‌സ്‌ക്ലൂസീവ് വീഡിയോ പങ്കുവെച്ചു .

ലയണൽ മെസ്സിക്ക് അന്ന് 13 വയസ്സായിരുന്നു, തന്റെ മാൻ ഓഫ് ദ മാച്ച് പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മെസ്സി എന്ന കൗമാരതാരം സ്വയം ഉത്തരം നൽകി . ആറാമത്തെ വയസ്സിൽ റൊസാരിയോയിലെ ക്ലബ്ബിൽ ചേർന്ന മെസ്സി, ന്യൂവെല്ലിന്റെ വിവിധ യുവനിര ടീമിനായി 176 മത്സരങ്ങളിൽ നിന്ന് 234 ഗോളുകളാണ് ലിയോ മെസ്സി നേടിയത് .

2000-ലാണ് ബാഴ്‌സലോണ 13 വയസ്സുള്ള ലിയോ മെസ്സിയെ സ്വന്തമാക്കുന്നത് , ബാക്കിയുള്ളത് ചരിത്രമാണ്.

First interview of Lionel Messi at Newell’s Old Boys

ന്യൂവെൽ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു വീഡിയോ പുറത്തിറക്കി, അവിടെ ലജ്ജാശീലനായ മെസ്സി റിപ്പോർട്ടറോട് തന്റെ വാക്കുകൾ പറയുന്നതിന് മുമ്പ് വരാൻ വിമുഖത കാണിക്കുന്നുണ്ട് : “കാത്തിരിക്കൂ, ഞാൻ വരുന്നു…” – എന്നാണ് മെസ്സി ആദ്യം പറയുന്നത്.

തന്റെ പേര് പറഞ്ഞതിന് ശേഷം, തന്നെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തുവെന്ന് അറിയാമോ എന്ന് മെസ്സിയോട് പറഞ്ഞു, അതിന് “ഇല്ല” എന്ന് അദ്ദേഹം പ്രതികരിച്ചു.

അപ്പോൾ റിപ്പോർട്ടർ ചോദിച്ചു: “ക്യാമറയ്ക്ക് മുന്നിൽ നിങ്ങളുടെ നേടിയ ഗോളുകളെ കുറിച്ച് ഞങ്ങളോട് പറയാമോ? ” അതിന് മെസ്സി വ്യക്തമായി മറുപടി പറഞ്ഞു: ” എന്റെ രണ്ടാമത്തെ ഗോൾ ഫെഡറിക്കോ റോസോയിൽ നിന്നാണ് പന്ത് വന്നത്, ഗ്രിഗിനി അത് ലൂക്കാസിന് നൽകി. ലൂക്കാസ് അത് എനിക്ക് നൽകി, ഞാൻ അത് സ്കോർ ചെയ്തു.”

തുടർന്ന് റിപ്പോർട്ടർ ചോദിച്ചു : ” ഇന്ന് നിങ്ങൾ 2 ഗോളുകൾ നേടി, ആർക്കാണ് ഈ നേട്ടങ്ങൾ സമർപ്പിക്കുന്നത്?”

ഉടൻ തന്നെ മെസ്സിയുടെ മറുപടിയുമെത്തി “എന്റെ പിതാവിനും അമ്മാവനും എന്റെ കുടുംബത്തിനും എന്നെ അറിയുന്ന എല്ലാവർക്കും അത് സമർപ്പിക്കുന്നു.”

മെസ്സിയുടെ പ്രതികരണവും സഹതാരങ്ങളുടെ സംഭാവനകളെ അദ്ദേഹം തിരിച്ചറിഞ്ഞ രീതിയും മറ്റുമെല്ലാം നിറഞ്ഞു നിന്ന ലിയോ മെസ്സിയുടെ ആദ്യത്തെ മത്സരശേഷമുള്ള അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതോടെ ആരാധകരെല്ലാം സന്തോഷത്തിലാണ്.

ക്രിസ്റ്റ്യാനോയെ ബാഴ്സലോണയിൽ എത്തിക്കാൻ ഇതാണ് പറ്റിയ സമയമെന്ന് ബാഴ്സലോണ വൃത്തങ്ങൾ…

അവൻ PSGയുടെ ക്യാപ്റ്റൻ ആകണം!! കാരണം വിശദീകരിച്ച് ജെറോം റോതേൻ…