in

LOVELOVE OMGOMG LOLLOL AngryAngry CryCry

അവൻ PSGയുടെ ക്യാപ്റ്റൻ ആകണം!! കാരണം വിശദീകരിച്ച് ജെറോം റോതേൻ…

2020-ൽ ചെൽസി എഫ്‌സിയിലേക്ക് ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ പോയതിന് ശേഷം തിയാഗോ സിൽവയിൽ നിന്ന് ക്യാപ്റ്റൻസി റോൾ മറ്റൊരു ബ്രസീലിയൻ ഡിഫെൻഡർ ആയ മാർക്വിഞ്ഞോസ് ഏറ്റെടുത്തു. അതേസമയം , ലോകം മുഴുവൻ അറിയപ്പെടുന്ന സെർജിയോ റാമോസ് റിയൽ മാഡ്രിഡ്‌ എന്ന ക്ലബ്ബല്ലാതെ മറ്റൊരു ക്ലബ്ബിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്.

Neymar Messi Ramos

മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പാരീസ് സെന്റ് ജെർമെയ്‌നുമായി അരങ്ങേറ്റം കുറിക്കാൻ മൈതാനത്തേക്ക് മടങ്ങുന്നതിന്റെ വക്കിലാണ് . ഫ്രാൻസ് ഇന്റർനാഷണൽ താരം പ്രെസ്‌നെൽ കിംപെംബെയുടെ ഫോം പരിഗണിച്ച് സെർജിയോ റാമസിന്റെ വരവ് അത്ര കൃത്യമായ സമയത്തല്ല.

എന്നിരുന്നാലും, ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ് ജെറോം റോത്തൻ “ റോതൻ സെൻഫ്ലാം ” എന്ന പരിപാടിയിൽ പറയുന്നത് സെർജിയോ റാമോസ് കിംബാപെയെ മറികടക്കുക മാത്രമല്ല , മാർക്വിനോസിൽ നിന്ന് PSG-യുടെ ക്യാപ്റ്റൻസി റോളും ഏറ്റെടുക്കണമെന്നാണ്.

Neymar Messi Ramos

“സെർജിയോ റാമോസ്? തീർച്ചയായും അദ്ദേഹം പിഎസ്ജിയുടെ യഥാർത്ഥ നേതാവായി മാറും. സെർജിയോ റാമോസ് പിഎസ്ജിയുടെ ക്യാപ്റ്റനാകണം. ” – റോത്തൻ പറഞ്ഞു.

“അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ പൂർണ്ണമായും സംശയത്തിലിരിക്കുന്ന കിംബേപ്പെക്ക് ഉറപ്പുനൽകുമെന്ന് എനിക്ക് ബോധ്യമുണ്ട്. മാർക്വിനോസിന്റെ ജോലിഭാരവും സെർജിയോ റാമോസ് കുറയ്ക്കും . റാമോസ് എല്ലാം നേടിയിരിക്കുന്നു, റാമോസിനു എല്ലാം അറിയാം .” – എന്നാണ് ജെറോം റോതേൻ പറഞ്ഞത്.

2020-ൽ ചെൽസി എഫ്‌സിയിലേക്ക് ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ പോയതിന് ശേഷം തിയാഗോ സിൽവയിൽ നിന്ന് ക്യാപ്റ്റൻസി റോൾ മറ്റൊരു ബ്രസീലിയൻ ഡിഫെൻഡർ ആയ മാർക്വിഞ്ഞോസ് ഏറ്റെടുത്തു. അതേസമയം , ലോകം മുഴുവൻ അറിയപ്പെടുന്ന സെർജിയോ റാമോസ് റിയൽ മാഡ്രിഡ്‌ എന്ന ക്ലബ്ബല്ലാതെ മറ്റൊരു ക്ലബ്ബിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്.

13 വയസ്സുള്ള ലിയോ മെസ്സിയുടെ ആദ്യത്തെ ഇന്റർവ്യൂ വീഡിയോ കണ്ടുനോക്കൂ..! ഒരാൾ പോലും ഇത് കാണാതെ പോകരുത്!!

റെസ്റ്റ് വേണം, ന്യൂസിലാന്റ് പരമ്പരയിൽ ക്യാപ്റ്റൻ ആവാൻ രോഹിത്തില്ല…