in , , , , ,

OMGOMG

ക്രിസ്റ്റ്യാനോ അടക്കം 5 പോർച്ചുഗൽ താരങ്ങൾക്ക് പണി കിട്ടും;പ്രീ ക്വാർട്ടറിൽ പറങ്കികൾക്ക് ജാഗ്രതേ…

എന്നാൽ, പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന് ഇത്തിരി ഭയപ്പെടാനുണ്ട്. പ്രീ ക്വാർട്ടറിൽ അവരുടെ എതിരാളികളായ സ്ലോവേനിയ പറങ്കിപ്പടയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോവുന്നവരെല്ലെങ്കിലും കാർഡുകളുടെ ചില കളികൾ ഈ മത്സരത്തിൽ പോർച്ചുഗലിന് ഭയക്കേണ്ടതുണ്ട്.

യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇന്ന് ഇന്ത്യൻ സമയം രാത്രി 9:30 ന് നടക്കുന്ന ആദ്യ പ്രീ ക്വാർട്ടറിൽ ഇറ്റലി സ്വിറ്റസർലണ്ടിനെ നേരിടും. പ്രീ ക്വാർട്ടർ മത്സരങ്ങളിൽ തിങ്കളാഴ്ച്ച നടക്കുന്ന ഫ്രാൻസ്- ബെൽജിയം പോരാട്ടമാണ് തുല്യശക്തികളുടെ പോരാട്ടം. ബാക്കിയുള്ള പോരാട്ടങ്ങളിൽ കരുത്തരായ ടീമുകൾക്ക് വലിയ എതിരാളികളില്ല.

ALSO READ: സിആർ 7 റീ-ലോഡഡ്; അണിയറയിൽ ഒരഡാറ് ഐറ്റത്തിനെ ഒരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

എന്നാൽ, പ്രീ ക്വാർട്ടറിൽ പോർച്ചുഗലിന് ഇത്തിരി ഭയപ്പെടാനുണ്ട്. പ്രീ ക്വാർട്ടറിൽ അവരുടെ എതിരാളികളായ സ്ലോവേനിയ പറങ്കിപ്പടയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോവുന്നവരെല്ലെങ്കിലും കാർഡുകളുടെ ചില കളികൾ ഈ മത്സരത്തിൽ പോർച്ചുഗലിന് ഭയക്കേണ്ടതുണ്ട്.

ALSO READ: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി; പോർച്ചുഗലിന് നെഞ്ചിടിപ്പേറും

ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ അഞ്ച് താരങ്ങൾ ഒരു യെല്ലോ കാർഡ് വാങ്ങിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ ഒരു യെല്ലോ കാർഡ് കൂടി വഴങ്ങിയാൽ തൊട്ടടുത്ത മത്സരം നഷ്ടമാകും. അതായത് ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാൻ ഈ താരങ്ങൾക്ക് സാധിക്കില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള അഞ്ച് താരങ്ങൾക്കാണ് യെല്ലോ കാർഡ് ഭീഷണിയുള്ളത്.

ALSO READ: അൽ നസ്റിന് ശേഷം ആ യൂറോപ്യൻ ക്ലബ്ബിൽ കളിച്ചേക്കാം; സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ പലീഞ്ഞ,ഫ്രാൻസിസ്ക്കോ കോൺസിസാവോ, പേഡ്രോ നെറ്റോ,റൂബൻ നെവസ് എന്നിവർക്കാണ് ഗ്രൂപ് ഘട്ടത്തിൽ മഞ്ഞക്കാർഡ് ലഭിച്ചത്. ഇവരിലാർക്കെങ്കിലും പ്രീ ക്വാർട്ടറിൽ ഒരു മഞ്ഞകൂടി ലഭിച്ചാൽ ക്വാർട്ടർ ഫൈനൽ നഷ്ടമാവും. ഫ്രാൻസ്- ബെൽജിയം മത്സരത്തിലെ എതിരാളികളെയാണ് പോർച്ചുഗൽ ക്വാർട്ടറിൽ നേരിടേണ്ടത്.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

പ്രീ ക്വാർട്ടറിൽ മാത്രമാണ് ഈ മഞ്ഞഭീഷണിയുള്ളത്. പ്രീ ക്വാർട്ടർ കടന്നു കിട്ടിയാൽ പേടിക്കേണ്ടതില്ല. കാരണം ക്വാർട്ടർ ഫൈനൽ മുതൽ ആദ്യം വഴങ്ങിയ യെല്ലോ കാർഡ് ബാധകമാവില്ല.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരപൂർവ റെക്കോർഡ്

സൂപ്പർ താരത്തിനെ വിട്ടുനൽകാൻ വമ്പൻ തുക വേണമെന്ന് ബ്ലാസ്റ്റേഴ്‌സ്🤑 മൂന്നു ടീമുകൾ രംഗത്ത്..!