in

LOVELOVE LOLLOL CryCry OMGOMG AngryAngry

മെസ്സി PSG-യിൽ പരാജയമാണെന്ന് പറയുന്നവർ ഇത് കൂടി നോക്കണം, മെസ്സിയെ അനുകൂലിച്ച് ഫുട്ബോൾ പണ്ഡിറ്റ്…

ലയണൽ മെസ്സി പിസ്ജിക്കൊപ്പം പരാജയമായി പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ലയണൽ മെസ്സിക്ക് മുന്നിൽ ഈ സീസണിലെ അഞ്ച് മാസങ്ങൾ കൂടി ബാക്കിയുണ്ടെന്നും ലയണൽ മെസ്സിയുടെ പിസ്ജി ജേഴ്സിയിലുള്ള വിജയത്തിൽ താൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നാണ് പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റ് ആയ സ്റ്റെഫാൻ ബിറ്റൺ പറയുന്നത്.

Messi in PSG and Argentina

21 വർഷം നീണ്ട ഇതിഹാസ സമാനമായ തന്റെ ബാഴ്സലോണ കരിയർ അവസാനിപ്പിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി പറന്നിറങ്ങിയത് മനോഹര നഗരമായ ഫ്രാൻസിലെ പാരിസിലാണ്. തന്റെ ഫുട്ബോൾ കരിയറിന്റെ പുതിയ അദ്ധ്യായം ഫ്രഞ്ച് ക്ലബ്ബായ പിസ്ജിക്കൊപ്പം ആരംഭിച്ച ലയണൽ മെസ്സിക്ക് ഫ്രഞ്ച് ലീഗിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല.

ലയണൽ മെസ്സി പിസ്ജിക്കൊപ്പം പരാജയമായി പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ലയണൽ മെസ്സിക്ക് മുന്നിൽ ഈ സീസണിലെ അഞ്ച് മാസങ്ങൾ കൂടി ബാക്കിയുണ്ടെന്നും ലയണൽ മെസ്സിയുടെ പിസ്ജി ജേഴ്സിയിലുള്ള വിജയത്തിൽ താൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നാണ് പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റ് ആയ സ്റ്റെഫാൻ ബിറ്റൺ പറയുന്നത്. ഫ്രാൻസ് ബ്ലൂ പാരീസിലെ ഒരു സെഗ്‌മെന്റിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റെഫാൻ ബിറ്റൺ തന്റെ അഭിപ്രായം പങ്കു വെച്ചത്.

PSG attacker Lionel Messi and PSG midfielder Ander Herrera

“മെസ്സിക്ക് കോവിഡ് -19 നെഗറ്റീവായതിനാൽ കഴിഞ്ഞ ദിവസം പാരീസിലേക്ക് തിരികെ മടങ്ങാൻ കഴിഞ്ഞു. ഇപ്പോൾ, ലയണൽ മെസ്സിക്ക് മുന്നിൽ ഒരു വലിയ വെല്ലുവിളിയുണ്ട്. ഇനി ഒന്നല്ല, കൃത്യം അഞ്ച് മാസം ഈ സീസണിൽ ശേഷിക്കുന്നു, പാരീസിലേക്കുള്ള തന്റെ വരവ് ഒരു പരാജയമല്ല, മറിച്ച് ഒരു വിജയമാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ, മുഴുവൻ ഫുട്ബോൾ ലോകത്തെയും PSG-യെ പിന്തുണയ്ക്കുന്നവരെയും ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് മുന്നിൽ സമയമുണ്ട്.”

“ഞാൻ ഒരു ശാശ്വത ശുഭാപ്തിവിശ്വാസിയാണ്, പിഎസ്ജിയുടെ ജഴ്‌സിക്ക് കീഴിലുള്ള അർജന്റീനിയൻ പ്രതിഭയുടെ (ലിയോ മെസ്സി) വിജയത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.”

“ഒളിമ്പിക് ലിയോണിനെതിരെ നടക്കുന്ന മത്സരത്തിലുള്ള മെസ്സിയുടെ സാന്നിധ്യം സമയത്തിനെതിരായ ഒരു ഓട്ടമാണ്. മെസ്സി തിരിച്ചുവരുന്നത് മികച്ച വാർത്ത തന്നെയാണ്, കാരണം കയ്ലിയൻ എംബാപ്പെയെ ലിയോ മെസ്സി പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്.” – സ്റ്റെഫാൻ ബിറ്റൺ പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം; രണ്ടു സൂപ്പർതാരങ്ങൾക്കും പരിക്കില്ല, പരിശീലനം ആരംഭിച്ചു…

ഏറ്റവും മികച്ചത് ആ താരമാണ്, ഇത് കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ അസ്വസ്ഥനാകും; മുൻ യുണൈറ്റഡ് പരിശീലകൻ