in

OMGOMG LOVELOVE CryCry LOLLOL AngryAngry

OFFICIAL :ISL വിറപ്പിക്കുവാൻ മുൻ ബാഴ്സലോണ താരം വരുന്നു

അതേസമയം നിലവിലെ എഫ്സി ഗോവ പരിശീലകനായ കാർലോസ് പെനയോടൊപ്പം ലാലിഗ ക്ലബ്ബായ വയ്യഡോളിഡിൽ അഞ്ച് സീസണുകളോളം ചെലവഴിച്ച മാർക് വാലെന്റെയെ എഫ്സി ഗോവയിലെത്തിച്ചതും ഈ ബന്ധം തന്നെയാണ്.

ലയണൽ മെസ്സി, ഇനിയസ്റ്റ, സെർജിയോ ബുസ്കറ്റ്‌സ് തുടങ്ങിയ ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾക്കൊപ്പം ബാഴ്സക്ക് വേണ്ടി പന്തു തട്ടിയ ഒരു കിടിലൻ സ്പാനിഷ് ഡിഫെൻഡർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്.

35 വയസ്സുകാരനായ മാർക് വാലെന്റ ഹെർണാണ്ടസ് എന്ന സ്പാനിഷ് സെന്റർ ബാക്കിനെ സ്വന്തമാക്കിയതായാണ് ISL ക്ലബ്ബായ എഫ്സി ഗോവ ഒഫീഷ്യൽ ആയി അറിയിച്ചത്.

1987-ൽ ജനിച്ച മാർക് വാലെന്റ 1997-2005 വരെ ലോകോത്തര പ്രശസ്ത ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് വളർന്നത്. പിന്നീട് 2006-ൽ എഫ്സി ബാഴ്സലോണയുടെ സീനിയർ ടീം കുപ്പായമണിഞ്ഞ താരം സേവിയ്യ, വയ്യയോയിഡ് പോലെയുള്ള മറ്റു പല വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

അതേസമയം നിലവിലെ എഫ്സി ഗോവ പരിശീലകനായ കാർലോസ് പെനയോടൊപ്പം ലാലിഗ ക്ലബ്ബായ വയ്യഡോളിഡിൽ അഞ്ച് സീസണുകളോളം ചെലവഴിച്ച മാർക് വാലെന്റെയെ എഫ്സി ഗോവയിലെത്തിച്ചതും ഈ ബന്ധം തന്നെയാണ്.

യൂറോപ്യൻ ഫുട്ബോളിൽ കളിച്ചു തെളിഞ്ഞ പരിചയ സമ്പത്തുള്ള ഈ താരം സ്പെയിൻ അണ്ടർ 19 ടീമിനോടൊപ്പം 2006-ൽ യൂറോ കപ്പ്‌ നേടിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ കളിമികവ് പുറത്തെടുക്കാൻ ഈ സ്പാനിഷ് ഡിഫെൻഡർക്ക് കഴിയുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിനെ മുതലെടുത്ത് നോർത്ത് ഈസ്റ്റ്

ആശാൻ നാളെ കൊച്ചിയിലേക്ക്; വരവേൽക്കാനൊരുങ്ങി മഞ്ഞപ്പട