in , , , , , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

ബ്ലാസ്‌റ്റേഴ്‌സിനെ മുതലെടുത്ത് നോർത്ത് ഈസ്റ്റ്

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിപി സുഹൈർ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന കാര്യം ഇപ്പോഴും അനിശ്ചിത്വത്തിൽ. മാസങ്ങൾക്ക് മുമ്പേ സുഹൈറിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ കളിയ്ക്കാൻ താൽപര്യമുണ്ടെന്ന് വിപി സുഹൈറും അറിയിച്ചിരുന്നു. എന്നാൽ സുഹൈറിന്റെ കാര്യത്തിൽ തടസ്സം നിൽക്കുന്നത് നോർത്ത് ഈസ്റ്റ് തന്നെയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിപി സുഹൈർ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന കാര്യം ഇപ്പോഴും അനിശ്ചിത്വത്തിൽ. മാസങ്ങൾക്ക് മുമ്പേ സുഹൈറിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ കളിയ്ക്കാൻ താൽപര്യമുണ്ടെന്ന് വിപി സുഹൈറും അറിയിച്ചിരുന്നു.

എന്നാൽ സുഹൈറിന്റെ കാര്യത്തിൽ തടസ്സം നിൽക്കുന്നത് നോർത്ത് ഈസ്റ്റ് തന്നെയാണ്. അടുത്ത സീസൺ വരെ താരത്തിന് നോർത്ത് കരാറുണ്ട്. ഈ കരാർ അവസാനിക്കാതെ താരത്തെ വിട്ട് നൽകില്ല എന്ന നിലപാടിലാണ് നോർത്ത് ഈസ്റ്റ്.

നോർത്ത് ഈസ്റ്റിന്റെ മനസ്സ് മാറ്റാൻ വമ്പൻ ട്രാൻസ്ഫർ തുക ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചിരുന്നു. അതിലും നോർത്ത് ഈസ്റ്റിന്റെ മനംമാറാത്തതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രശാന്തിന്റെയും ഗിവസൺ സിങ്ങിനെയും വിട്ട് നൽകാമെന്നും അതിന് പുറമെ ട്രാൻസ്ഫർ ഫീയും നൽകാമെന്നും അറിയിച്ചത്.

എന്നാൽ പ്രശാന്തിനെയും ഗിവ്സൺ സിങ്ങിനെയും വേണ്ട പൂട്ടിയയെ ഞങ്ങൾക്ക് തരണമെന്നാണ് നോർത്ത് ഈസ്റ്റിന്റെ നിലപാട്. ഈ നിലപാട് ബ്ലാസ്റ്റേഴ്സിന് അംഗീകരിക്കാണ് കഴിഞിട്ടില്ല. കാരണം സുഹൈറിനെ പോലുള്ള മികച്ച താരത്തെ സ്വന്തമാക്കുമ്പോൾ തങ്ങളുടെ മികച്ച താരമായ പൂട്ടിയയെയും നഷ്ടപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനാവില്ല.

നിലവിൽ വിപി സുഹൈറിന്റെ കാര്യത്തിൽ അനിശ്ചിത്വത്തം തുടരുകയാണ്. ട്രാൻസ്ഫർ ചർച്ചകൾ എവിടെയാണ് ആരംഭിച്ചത് . അവിടെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ. ഒരു ഇന്ത്യൻ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സാഹചര്യം നോർത്ത് സ്റ് മുതലെടുക്കുന്നതാണ് എന്നാണ് വിമർശനം.

ജിങ്കനെ വിടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

OFFICIAL :ISL വിറപ്പിക്കുവാൻ മുൻ ബാഴ്സലോണ താരം വരുന്നു