in , , , , , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ജിങ്കനെ വിടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

സന്ദേശ് ജിങ്കനോടുള്ള ദേഷ്യം ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്രപെട്ടെന്നൊന്നും മറക്കാനായിടയില്ല. തെക്കിന്റെ നായകനെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പിന്തുണ നൽകി വളർത്തിയ ജിങ്കൻ ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിനെ തന്നെ അപമാനിച്ച് സംസാരിച്ചതാണ് ജിങ്കനോടുള്ള ആരാധകരുടെ കലിപ്പിനുള്ള കാരണം.കഴിഞ്ഞ ദിവസം ജിങ്കനെ റിലീസ് ചെയ്യുന്നതായി താരത്തിന്റെ ക്ലബായ എടികെ മോഹൻ ബഗാൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജിങ്കനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമായി.

സന്ദേശ് ജിങ്കനോടുള്ള ദേഷ്യം ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്രപെട്ടെന്നൊന്നും മറക്കാനായിടയില്ല. തെക്കിന്റെ നായകനെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പിന്തുണ നൽകി വളർത്തിയ ജിങ്കൻ ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സിനെ തന്നെ അപമാനിച്ച് സംസാരിച്ചതാണ് ജിങ്കനോടുള്ള ആരാധകരുടെ കലിപ്പിനുള്ള കാരണം.

കഴിഞ്ഞ ദിവസം ജിങ്കനെ റിലീസ് ചെയ്യുന്നതായി താരത്തിന്റെ ക്ലബായ എടികെ മോഹൻ ബഗാൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജിങ്കനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമായി.

ബ്ലാസ്റ്റേഴ്‌സ് പുതുതായി പ്രഖ്യാപിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് വുമൺസ് ടീമിലേക്ക് ജിങ്കാൻ സ്വാഗതം ചെയ്യുന്നു എന്ന് പരിഹസിച്ചു കൊണ്ടാണ് പല ആരാധകരും സോഷ്യൽ മീഡിയയിൽ ജിങ്കനെ പരിഹസിച്ചത്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിന് ശേഷം സ്ത്രീകളോടാണ് കളിച്ചത് എന്ന ജിങ്കൻറെ വിവാദ പരാമർശമാണ് ജിങ്കനെ ബ്ലാസ്റ്ററിന്റെ വിമൻസ് ടീമിലേക്ക് ക്ഷണിക്കുന്നു എന്ന് ചില ആരാധകർ പരിഹസിക്കാൻ കാരണം.

അതെ സമയം, എടികെ വിട്ട ജിങ്കനെ സ്വന്തമാക്കാൻ വിദേശ ക്ലബ്ബുകൾ രംഗത്തുണ്ട് എന്ന വാർത്തയും പുറത്ത് വരികയാണ്. കൂടാതെ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും താരത്തിനായി രംഗത്തുണ്ട്.

ഈ രണ്ട് താരങ്ങൾ തീരുമാനിക്കും സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന്

ബ്ലാസ്‌റ്റേഴ്‌സിനെ മുതലെടുത്ത് നോർത്ത് ഈസ്റ്റ്