in

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും മഞ്ഞപ്പടയുടെ ഹ്യൂമേട്ടൻ കൂടിയായ ഇയാൻ ഹ്യൂം ഫുട്ബോളിൽ നിന്ന് വിരമിച്ചു. 14 വർഷത്തെ ഫുട്ബോൾ കാലങ്ങൾക്ക് ശേഷമാണ് താരം വിരമിക്കുന്നത്. താരം 2014-15, 2017-18 സീസണുകളിലാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നത്

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും മഞ്ഞപ്പടയുടെ ഹ്യൂമേട്ടൻ കൂടിയായ ഇയാൻ ഹ്യൂം ഫുട്ബോളിൽ നിന്ന് വിരമിച്ചു. 14 വർഷത്തെ ഫുട്ബോൾ കാലങ്ങൾക്ക് ശേഷമാണ് താരം വിരമിക്കുന്നത്. താരം 2014-15, 2017-18 സീസണുകളിലാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നത്.

ഈ കാലയളവിൽ തന്നെ കേരളത്തിന്റെ ആരാധകരുടെ ഹൃദയത്തിൽ ഒരു ഇടം നേടാൻ ഇയാൻ ഹ്യൂമിന് കഴിഞ്ഞിരുന്നു. 29 മത്സരങ്ങൾ നിന്ന് പത്തോളം ഗോളുകളും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് അല്ലാതെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ എടികെ മോഹൻ ബഗാൻ, എഫ്സി പുണെ സിറ്റിക്കി വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2014ൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുമ്പോൾ ബെസ്റ്റ് പ്ലയെർ അവാർഡും, 2016ൽ എടികെ മോഹൻ ബഗാനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും താരം നേടിട്ടുണ്ട്. 600ലധികം മത്സരങ്ങൾ കളിച്ച ഹ്യൂം തന്റെ പ്രൊഫഷണലും അന്താരാഷ്ട്ര കരിയറിൽ നിന്നും 140ലധികം ഗോളുകളാണ് അടിച് കൂട്ടിയത്.

2003 മുതൽ 2016 വരെയുള്ള 14 വർഷങ്ങളിലായി ഹ്യൂം കാനഡയ്‌ക്കായി 43 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഒപ്പം 2007 കോൺകാകാഫ് ഗോൾഡ് കപ്പിൽ കാനഡയ്‌ക്കായി മൂന്ന് മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

2020-ൽ വെൽഷ് നിന്ന് യുവേഫ ബി ഡിപ്ലോമ കോച്ചിംഗ് അവാർഡ് നേടിയ ഹ്യൂം ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബായ വുഡ്‌സ്റ്റോക്ക് എഫ്‌സിയിൽ പരിശീലകനാണ്. വരുന്ന വർഷം കാനഡ സോക്കർ അഡ്വാൻസ്ഡ് കോച്ച് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ ചേരാൻ ഹ്യൂമിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇത് സ്വയം പരിഹസിച്ചതോ?; വൈറൽ കട്ട്‌ഔട്ടുകൾക്കിടയിൽ ചിരിപടർത്തി കേരളത്തിലെ റൊണാൾഡോയുടെ ഫ്ലെക്സ്ഫ്ലെക്സ് ബോർഡ്

വിജയത്തോടെ തുടക്കം കുറിച്ച് ചാമ്പ്യൻമാർ