in , ,

AngryAngry LOLLOL LOVELOVE CryCry OMGOMG

ഇത് സ്വയം പരിഹസിച്ചതോ?; വൈറൽ കട്ട്‌ഔട്ടുകൾക്കിടയിൽ ചിരിപടർത്തി കേരളത്തിലെ റൊണാൾഡോയുടെ ഫ്ലെക്സ്ഫ്ലെക്സ് ബോർഡ്

ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.ഇതിനോടകം തന്നെ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർന്നിരിക്കുകയാണ്. ഇതിൽ പല ഫ്ലെക്സുകളും പല കട്ടൗട്ടുകളും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ഫിഫയുടെ അടക്കം അംഗീകാരങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ പല ഫ്ലെക്സുകളും കട്ടൗട്ടുകളുംസോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ വൈറലാകുമ്പോൾ സോഷ്യൽ മീഡിയയെ ഏറെ ചിരിപ്പിക്കുന്ന ഒരു ഫ്ലക്സ് കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഒരു ഫ്ലക്സാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.. ഫ്ലക്സിന് താഴെ കുറിച്ച വാചകമാണ് ഈ ചിരിക്കുള്ള കാരണം.എത്തിയത് അവസാനമായിട്ടാണ് എങ്കിൽ പോകുന്നത് ആദ്യം തന്നെയായിരിക്കും എന്ന് കുറിച്ച ഈ വാചകം തന്നെയാണ് ചിരിക്ക് കാരണം.

എത്തിയത് അവസാനമാണ് എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ലോക കപ്പിന് ഏറ്റവും അവസാനം ക്വാളിഫിക്കേഷൻ ലഭിച്ചത് എന്നതാണ്. എന്നാൽ ആദ്യം തന്നെ പോകുന്നു എന്ന് പറയുമ്പോൾ
ഗ്രൂപ്പ് റൗണ്ടിൽ തന്നെ പോർച്ചുഗൽ പുറത്താകുമോ എന്നതാണോ ഉദ്ദേശിക്കുന്നത് എന്നും പലരും സമൂഹ മാധ്യമങ്ങളിൽ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്.

ഏതായാലും സമൂഹ മാധ്യമങ്ങളിൽ റൊണാൾഡോയുടെ ഈ ഫ്ലക്സ് വലിയ രീതിയിൽ ചർച്ചാ വിഷയമാകുകയും ട്രോളുകൾക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്..ഇത് ഫ്ലെക്സ് പോർച്ചുഗൽ ആരാധകർ തന്നെ സ്ഥാപിച്ചതാണോ അല്ലെങ്കിൽ പോർച്ചുഗൽ ആരാധകരെ പരിഹസിക്കാൻ വേണ്ടി മറ്റാരെങ്കിലും ചെയ്തതാണോ എന്നതടക്കം സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

ഗോവ ഫാൻസിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ഫാൻസും ഐഎസ്എല്ലിൽ മികച്ചതാണെന്ന് എഡു ബെഡിയ

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു