in ,

LOLLOL LOVELOVE CryCry

ഗോവ ഫാൻസിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ഫാൻസും ഐഎസ്എല്ലിൽ മികച്ചതാണെന്ന് എഡു ബെഡിയ

എഫ്‌സി ഗോവ താരം എഡു ബേഡിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഫട്ടോർഡയ്‌ക്കൊപ്പമാണ് കൊച്ചിയിലെ ആരാധക കൂട്ടമെന്നാണ് എഡു ബേഡിയ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എഫ്സി ഗോവയെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ നോർത്ത്ഈസ്റ്റിനെ വിഴ്ത്തിയ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടുക.

ഗോവയാണേൽ ജംഷഡ്പൂരിനെ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിഴ്ത്തികൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ വരുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായിരുന്നു അൽവരോ വാസ്ക്വസ് ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോവക്ക് വേണ്ടി പന്ത് തട്ടുമോ എന്നറിയാൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്.

എന്നാൽ ഇപ്പോൾ എഫ്‌സി ഗോവ താരം എഡു ബേഡിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഫട്ടോർഡയ്‌ക്കൊപ്പമാണ് കൊച്ചിയിലെ ആരാധക കൂട്ടമെന്നാണ് എഡു ബേഡിയ പറഞ്ഞത്.

“ബ്ലാസ്റ്റേഴ്‌സ് ആരാധകരോടൊപ്പം കൊച്ചിയിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളിക്കുന്നത് എല്ലായ്പ്പോഴും മനോഹരമാണ്, കാരണം ലീഗിലെ ഏറ്റവും മികച്ച സ്റ്റേഡിയമായ ഫട്ടോർഡയ്‌ക്കൊപ്പമാണ് (ഗോവയുടെ ഹോം ഗ്രൗണ്ട്) ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്ന് ഞാൻ കരുതുന്നു” എഡു ബെഡിയ പറഞ്ഞത്.

എന്തിരുന്നാലും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ മത്സരത്തെ നോക്കി കാണുന്നത്. നോർത്ത് ഈസ്റ്റിനെ വിഴ്ത്തിയത് പോലെ ഗോവയെയും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് വീഴ്ത്താനാകും എന്ന പ്രതിക്ഷയിലാണ് മഞ്ഞപ്പട. മത്സരം ജയിക്കുവാണേൽ നാലാം സ്ഥാനത്ത് വരെ എത്താനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

ജനുവരിയിൽ കൊളമ്പിയക്കാരൻ എത്തും; ഐഎസ്എല്ലിലേക്ക് സൂപ്പർ സ്ട്രൈക്കർ എത്തുന്നു

ഇത് സ്വയം പരിഹസിച്ചതോ?; വൈറൽ കട്ട്‌ഔട്ടുകൾക്കിടയിൽ ചിരിപടർത്തി കേരളത്തിലെ റൊണാൾഡോയുടെ ഫ്ലെക്സ്ഫ്ലെക്സ് ബോർഡ്